• Home
  • latest news
  • ജോതിരാദിത്യയെ ഡെല്‍ഹിയിലേക്ക് വിളിപ്പിച്ചു, നാരായണ്‍ റാണെയും സര്‍ബാനന്ദ സോനോവാളും തലസ്ഥാനത്ത്….പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നാളെ വൈകീട്ട് ?

ജോതിരാദിത്യയെ ഡെല്‍ഹിയിലേക്ക് വിളിപ്പിച്ചു, നാരായണ്‍ റാണെയും സര്‍ബാനന്ദ സോനോവാളും തലസ്ഥാനത്ത്….പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നാളെ വൈകീട്ട് ?

എല്ലാവരും പ്രതീക്ഷിക്കുന്ന കേന്ദ്രമന്ത്രിസഭാ വികസനം ബുധനാഴ്ച നടക്കുമെന്ന് ഉറപ്പിച്ച് രാഷ്ടീയ നേതാക്കള്‍. ബുധനാഴ്ച വൈകീട്ട് തന്നെ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞയും ഉണ്ടാകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ബുധനാഴ്ചയോ വ്യാഴാഴ്ചയോ സത്യപ്രതിജ്ഞയ്ക്കു സാധ്യതയുണ്ടെന്ന മട്ടിലുള്ള പ്രതികരണങ്ങള്‍ ബി.ജെ.പി. ഉന്നത വൃത്തങ്ങളില്‍ നിന്നും ഉണ്ടായെന്നാണ് റിപ്പോര്‍ട്ട്.
മന്ത്രിസാധ്യതയില്‍ മുന്നിലുള്ള മധ്യപ്രദേശിലെ മുന്‍ കോണ്‍ഗ്രസ് നേതാവ് ജോതിരാദിത്യ സിന്ധ്യയെ അടിയന്തിരമായി ഡെല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ നാരായണ്‍ റാണെ, ആസ്സാം മുന്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ എന്നിവര്‍ ഡെല്‍ഹിയിലെത്തിയിട്ടുണ്ട്. ചിരാഗ് പാസ്വാന്റെ എല്‍.ജെ.പി.യിലെ വിമത നേതാവ് പശുപതി നാഥ് പരസിന് കാബിനറ്റില്‍ സ്ഥാനം ലഭിക്കുമെന്ന് കരുതുന്നുണ്ട്. നിതീഷ് കുമാറിന്റെ ജെ.ഡി.യു. നാല് മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.
മോദിയുടെ മന്ത്രിസഭയില്‍ 28 സ്ഥാനങ്ങളാണ് ഇപ്പോള്‍ ഒഴിഞ്ഞു കിടക്കുന്നത്. 22 പുതിയ മന്ത്രിമാരെങ്കിലും വരുമെന്നാണ് കരുതപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

ജോതിരാദിത്യയെ ഡെല്‍ഹിയിലേക്ക് വിളിപ്പിച്ചു, നാരായണ്‍ റാണെയും സര്‍ബാനന്ദ സോനോവാളും തലസ്ഥാനത്ത്….പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നാളെ വൈകീട്ട് ? - The Political Editor