• Home
  • kerala
  • ഫോണില്‍ വിളിച്ച കുട്ടിയോട്‌ തട്ടിക്കയറി മുകേഷ്‌, വിവാദമായപ്പോള്‍ ക്ഷമാപണം

ഫോണില്‍ വിളിച്ച കുട്ടിയോട്‌ തട്ടിക്കയറി മുകേഷ്‌, വിവാദമായപ്പോള്‍ ക്ഷമാപണം

വനിതാകമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍ ഫോണില്‍ സംസാരിച്ചതിലെ ധാര്‍ഷ്ട്യം അവരുടെ സ്ഥാനം തെറിപ്പിച്ചതിനു പിന്നാലെ കൊല്ലം എം.എല്‍.എ. മുകേഷും “ഫോണ്‍കെണി”യില്‍. പാലക്കാട്‌ ഒറ്റപ്പാലത്തു നിന്നും വിളിക്കുന്നു എന്ന്‌ പറഞ്ഞ്‌ സംസാരിച്ച കുട്ടിയോട്‌ പരുഷമായ ഭാഷയിലാണ്‌ മുകേഷ്‌ സംസാരിച്ചത്‌. സംഭാഷണത്തിലെ പ്രസക്ത ഭാഗം ഇതായിരുന്നു.
ഹലോ സാര്‍…
ഹലോ
ഞാന്‍ പാലക്കാട്‌ നിന്നാണ്‌ വിളിക്കുന്നത്‌
പാലക്കാട്‌ നിന്നാണോ…ആറ്‌ പ്രാവശ്യമായിട്ട്‌ വിളിക്കുന്നത്‌…ഒരു മീറ്റിങിലിരിക്കുവല്ലിയോ..
ഞാന്‍ ഒരത്യാവശ്യ കാര്യം പറയാന്‍ വിളിച്ചതാ…
പാലക്കാട്ട്‌ നിന്ന്‌ കൊല്ലം എം.എല്‍.എ.യെ വിളിക്കേണ്ട ഒരു ആവശ്യവുമില്ല…
സാര്‍ ഞാനൊരത്യാവശ്യ കാര്യം പറയാന്‍ വിളിച്ചതാ..ഞാന്‍ പത്താംക്ലാസില്‍ പഠിക്കുന്ന ഒരു സ്റ്റുഡന്റാണ്‌…
സ്റ്റുഡന്റാണെങ്കിലും എന്തായാലും പാലക്കാട്‌ എം.എല്‍.എ. എന്ന ഒരാള്‍ ജീവനോടെ ഇല്ലേ…
സാറേ സാറിന്റെ നമ്പര്‍ എനിക്ക്‌ ഒരു കൂട്ടുകാരന്‍ തന്നപ്പോ ഒന്നു വിളിച്ചു നോക്കിയതാ…
കൂട്ടുകാരനെങ്കി അവന്റെ ചെവിക്കുറ്റി നോക്കിയടിക്കണം…സ്വന്തം മണ്ഡലത്തിലെ എം.എല്‍.എ.യുടെ നമ്പര്‍ തരാതെ വേറെ ഏതോ രാജ്യത്തുള്ള എം.എല്‍.എ.യുടെ നമ്പര്‍ തന്നിട്ട്‌ എന്താ പറഞ്ഞത്‌ അവന്‍…
്‌അല്ല, ഒന്ന്‌ വിളിച്ചു നോക്കാന്‍ പറഞ്ഞു..ഞാന്‍..
വേണ്ടാ..
ഓകെ സര്‍..
ഇയാള്‌ എം.എല്‍.എ.യെ വിളിച്ചോ..സ്വന്തം എം.എല്‍.എ.യെ വിളിച്ചിട്ട്‌ വേണ്ടേ എന്നെ വിളിക്കാന്‍……………..എന്താ പിള്ളരുകളിയാണോ ഇത്‌?
സോറി സര്‍…
സോറിയൊന്നുമല്ല, ഇത്‌ വെളച്ചില്‌..വെളച്ചില്‌…ഒരാളെ ശല്യപ്പെടുത്തുക..സ്വന്തം എം.എല്‍.എ.യെ ഡൂക്കിലിയാക്കിയിട്ട്‌, ബഫൂണാക്കിയിട്ട്‌ വേറെ നാട്ടിലെ എം.എല്‍.എ.യെ വിളിക്കുക…തെറ്റല്ലേ അത്‌ ?
സോറി സാര്‍…അറിയാതെ പറ്റിപ്പോയി.
നി്‌ങ്ങടെ എം.എല്‍.എ. ആരാന്നറിയാമോ..
ഇല്ലാ..
സ്വന്തം എം.എല്‍.എ. ആരാന്നറീല, പത്താംക്ലാസില്‍ പഠിക്കുന്ന നിനക്ക്‌..എന്റെ മുന്നിലുണ്ടാരുന്നേല്‌ ചൂരല്‌ വെച്ച്‌ അടിച്ചേനെ ഞാന്‍..പാലക്കാട്ട്‌്‌ എവിടാ നിന്റെ വീട്‌…
പാലക്കാട്ട്‌ ഒറ്റപ്പാലം..
ഒറ്റപ്പാലം..ആദ്യം നിന്റെ എം.എല്‍.എ.യെ കണ്ടുപിടിക്ക്‌ കേട്ടോ. മേലാല്‍ എം.എല്‍.എ.യോട്‌ സംസാരിക്കാതെ എന്നെ വിളിക്കരുത്‌.
ഓകെ..

ഇതാണ്‌ മുകേഷുമായി നടന്ന സംഭാഷണശകലമായി പ്രചരിച്ച ഓഡിയോ. മുകേഷ്‌ ഈ കുട്ടിയോട്‌ കാര്യം തിരക്കുന്നില്ല. സൗമ്യമായി കാര്യം തിരക്കി പറഞ്ഞുവിട്ടാല്‍ തീരുന്ന കാര്യമേ ഉള്ളൂ എന്ന്‌ ഒററ കേള്‍വിയില്‍ അറിയാം, പക്ഷേ എന്തോ മുന്‍ധാരണയാല്‍ അസ്വസ്ഥനായ മുകേഷ്‌ വളരെ പരുഷമായി രീതിയിലാണ്‌ കുട്ടിയോട്‌ ഇടപെട്ടത്‌.
ഇത്‌ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ, മുകേഷ്‌ ക്ഷമാപണ വീഡിയോയുമായി രംഗത്തെത്തി. തന്നെ കുറേക്കാലമായി ഗൂഢോദ്ദേശ്യം വെച്ച്‌ പലരും വിളിച്ച്‌ പ്രകോപിപ്പിച്ചുകൊണ്ടിരിക്കയാണെന്നും അത്തരം ഒരു കോള്‍ ആയിട്ടാണ്‌ തനിക്ക്‌ ഇത്‌ തോന്നിയതെന്നും മുകേഷ്‌ തന്റെ വീഡിയോ സന്ദേശത്തില്‍ വിശദീകരിക്കുന്നു.
അതിലെ പ്രസക്ത ഭാഗം….

ഇലക്ഷന്‍ കഴിഞ്ഞ്‌ റിസള്‍ട്ട്‌ വന്ന ശേഷം, വേട്ടയാടുക എന്ന്‌ വേണമെങ്കില്‍ പറയാം, ഇങ്ങനെ വിളിച്ചുകൊണ്ടിരിക്കയാണ്‌..മുക്കാല്‍ മണിക്കൂര്‍ കൊണ്ട്‌ ഫോണിലെ ചാര്‍ജ്ജ്‌ മുഴുവന്‍ തീര്‍ന്നു പോകുന്ന തരത്തില്‍ നമ്മളെ ഹരാസ്‌ ചെയ്യുന്ന തരത്തില്‍ പലര്‍, പല സ്ഥലങ്ങളില്‍ നിന്ന്‌…ചിലര്‌ ട്രെയിന്‍ ലേറ്റായതിന്‌ കാരണമറിയണം, ചിലര്‌ കറന്റ്‌ ഇല്ലെന്നു പറയുന്നു, അതെല്ലാം തന്നെ ആരോ പ്ലാന്‍ ചെയ്‌തിട്ട്‌ എന്നെ ഒന്ന്‌ പ്രൊവോക്‌ ചെയ്‌ത്‌…പക്ഷേ ഇത്രയും നാളായിട്ടും അവര്‍ക്ക്‌ വിജയിക്കാന്‍ പറ്റിയില്ല.. എന്റത്രയും ഫോണെടുക്കുന്ന, റിപ്ലൈ ചെയ്യുന്ന ഒരാളെ ഞാന്‍ കണ്ടിട്ടില്ല. എടുക്കാന്‍ പറ്റിയില്ലെങ്കില്‍ തിരിച്ചു വിളിക്കുന്ന ഒരാളും ഞാന്‍ തന്നെയായിരിക്കും. പക്ഷേ എന്തോ ഇത്‌ വലിയൊരു പ്ലാനിങിന്റെ ഭാഗമാണ്‌.

തന്റെ ഓഫീസിലാണെന്ന് പറഞ്ഞ് ആശുപത്രിയിലേക്ക് വിളിക്കുക, ബാങ്കിലേക്ക് വിളിക്കുക തുടങ്ങിയ സംഭവങ്ങള്‍ നേരത്തേയും ഉണ്ടായിട്ടുണ്ട്. ഇരവിപുരം പോലീസ് സ്‌റ്റേഷനില്‍ താന്‍ ഇതിന്റെ പേരില്‍ പരാതി കൊടുത്തിട്ടുണ്ട്. വലിയ ആസൂത്രണത്തിന്റെ ഭാഗമായാണ് ഇന്നത്തെ ഫോണ്‍ വന്നതും. ആദ്യത്തെ തവണ കോള്‍ വന്നപ്പോള്‍ താനൊരു സൂം മീറ്റിങ്ങിലായിരുന്നു. കുറച്ചുകഴിഞ്ഞ് തിരിച്ചുവിളിക്കാമെന്ന് പറഞ്ഞിരുന്നു. പക്ഷെ പിന്നേയും ആറോളം തവണ കോള്‍ വന്നു. ആറാമത്തെ തവണ സൂം മീറ്റിങ് കട്ടായിപ്പോയി. അപ്പോഴാണ് കോള്‍ എടുത്ത് സംസാരിച്ചത്. അവിടുത്തെ എംഎല്‍എയോട് പറയാനാണ് ഞാനാവശ്യപ്പെട്ടത്. പത്താം ക്ലാസ്സില്‍ പഠിക്കുന്ന ഒരു കുട്ടി സ്വന്തം മണ്ഡലത്തിലെ എംഎല്‍എയെ അറിഞ്ഞിരിക്കണമെന്നാണ് പറഞ്ഞത്. ഫ്രണ്ട് തന്ന നമ്പറാണെന്നാണ് ആ കുട്ടി പറഞ്ഞത്. എന്നാല്‍ അത് ശരിക്കും ഫ്രണ്ടല്ല, ശത്രുവാണ്. എന്നെ വിളിച്ചയാള്‍ നിഷ്‌കളങ്കനായ ഒരാളായിരുന്നുവെങ്കില്‍ എന്തിന് ആ കോള്‍ റെക്കോര്‍ഡ് ചെയ്യണം? ആറ് തവണ എന്തിന് വിളിച്ചു? ആറാമത്തെ തവണ സംസാരിച്ചത് മാത്രമാണ് റെക്കോര്‍ഡ് ചെയ്തത്. അതിന് മുന്‍പ് സംസാരിച്ചത് എന്തുകൊണ്ടാണ് പുറത്തുവിടാത്തത്? കുട്ടികളോട് പെരുമാറേണ്ടതെങ്ങനെയെന്ന് എന്നെ ആരും പഠിപ്പിക്കേണ്ട കാര്യമില്ല. ഫ്ലവർസ് ചാനലിൽ എൺപത് എപ്പിസോഡ് ഞാൻ ചെയ്തതല്ലേ…അതിന്റെ റേറ്റിങ് വെച്ച് നോക്കിക്കഴിഞ്ഞാൽ അറിയാം …ഞാൻ എത്ര മാത്രം പ്രോത്സാഹിപ്പിക്കുന്നു…

കുട്ടികളോട് ഏറ്റവും നന്നായി പെരുമാറാൻ മാത്രമേ എനിക്ക് അറിയാവുള്ളൂ . എനിക്കും മക്കളുണ്ട്. എന്റെ വീട്ടിൽ എത്ര മക്കൾ ഉണ്ട്…ചൂരല്‍വെച്ച് അടിക്കണമെന്ന് പറഞ്ഞത് അലങ്കാരികമായ …മുതിർന്നവർ പറയുന്നത് പോലെ…സ്‌നേഹശാസനയായാണ്. സ്വന്തം അച്ഛന്റേയോ അച്ഛന്റെ ചേട്ടന്റെയോ പ്രായമുള്ള ആളാണ് ഞാൻ . അടക്കാനല്ല, അതൊരു പ്രയോഗമാണ്. അങ്ങനെ… ഇത് പ്ലാൻഡ് ആയിട്ടുള്ള ഒരു മൂവേമെന്റ് ആണ്. ഇതിനകത്തു പക്കാ രാഷ്ട്രീയമുണ്ട്..ഞാൻ കമ്മീഷണർക്കും സൈബർ സെല്ലിലും പരാതി കൊടുക്കാൻ പോവുകയാണ്. ഇതിനു പിന്നിൽ പ്രവർത്തിച്ച ആരാണെങ്കിലും മിന്നൽ കൊണ്ട് വരും

Leave a Reply

Your email address will not be published. Required fields are marked *

ഫോണില്‍ വിളിച്ച കുട്ടിയോട്‌ തട്ടിക്കയറി മുകേഷ്‌, വിവാദമായപ്പോള്‍ ക്ഷമാപണം - The Political Editor