നിയമസഭ കയ്യാങ്കളി കേസ് പിൻവലിക്കാൻ അനുവദിക്കണമെന്ന സംസ്ഥാന സർക്കാരിന്റെയും, ആറ് ഇടത് നേതാക്കളുടെയും അപ്പീൽ ഇന്ന് സുപ്രിംകോടതി പരിഗണിക്കും.
ഹൈക്കോടതിയുടെ പ്രതികൂല ഉത്തരവും, തിരുവനന്തപുരം സിജെഎം കോടതിയിലെ വിചാരണ നടപടികളും സ്റ്റേ ചെയ്യണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെടും.
അതേസമയം, തന്റെ വാദം കേൾക്കാതെ തീരുമാനമെടുക്കരുതെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല സമർപ്പിച്ച തടസഹർജിയും കോടതിക്ക് മുന്നിലെത്തും.
ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് നിയമസഭ കയ്യാങ്കളി കേസ് പരിഗണിക്കുന്നത്.













