പെട്രോളിന് ലിറ്ററിന് 35 പൈസയാണ് വർധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 101.14 രൂപയായി. കൊച്ചിയിൽ 99.38 രൂപയും കോഴിക്കോട് 99.65 രൂപയുമാണ് ഇന്നത്തെ വില.
ഈ വർഷം മാത്രം 56 തവണയാണു ഇന്ധന വില കൂട്ടിയത്. നിയമസഭാ തെരഞ്ഞെടുപ്പുകാലത്തു നിർത്തിവച്ച ശേഷം ഇന്ധനവില കഴിഞ്ഞ മേയ് നാലു മുതൽ മാത്രം 33 തവണ വില കൂട്ടി. 12 സംസ്ഥാനങ്ങളിൽ പെട്രോൾ വില 100 രൂപയ്ക്കു മുകളിലായി.













