• Home
  • kerala
  • തിരുവഞ്ചൂരിനെതിരായ വധഭീഷണി : കോട്ടയം ജില്ലയില്‍ ഇന്ന് കോൺഗ്രസ് പ്രക്ഷോഭം

തിരുവഞ്ചൂരിനെതിരായ വധഭീഷണി : കോട്ടയം ജില്ലയില്‍ ഇന്ന് കോൺഗ്രസ് പ്രക്ഷോഭം

മുന്‍ അഭ്യന്തര വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ക്കെതിരായ വധഭീഷണിയില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെ നേത്വത്തില്‍ കോട്ടയം ജില്ലയില്‍ ഇന്ന് സായാഹ്ന ധര്‍ണ നടത്തും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ ധര്‍ണ്ണയില്‍ പങ്കെടുക്കും.

മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയില്‍ കോട്ടയം വെസ്റ്റ് പൊലീസ് മൊഴിയെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതിഷേധം തുടരാനാണ് കോണ്‍ഗ്രസ് നീക്കം.

സംഭവത്തിന് പിന്നില്‍ ടിപി കേസ് പ്രതികളെന്ന ആരോപണം കോണ്‍ഗ്രസ്സ് ശക്തമാക്കിയിട്ടുണ്ട്.

ഭീഷണിക്കത്തിനെ കുറിച്ച്‌ പരാതി നല്‍കിയ ശേഷം രണ്ടാം ദിനവും മാധ്യമങ്ങളെ കണ്ട തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളാണ് സംഭവത്തിന് പിന്നിലെന്ന് ആരോപണം ആവര്‍ത്തിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

തിരുവഞ്ചൂരിനെതിരായ വധഭീഷണി : കോട്ടയം ജില്ലയില്‍ ഇന്ന് കോൺഗ്രസ് പ്രക്ഷോഭം - The Political Editor