രാജ്യത്ത് ഇന്ന് പെട്രോൾ, ഡീസൽ വില കൂട്ടിയില്ല, പകരം പാചകവാതക വിലകൂട്ടി. വീടുകളിലെ സിലിണ്ടറുകള്‍ക്ക് 25.50 രൂപയാണ് കൂട്ടിയത്. പുതുക്കിയ വില കൊച്ചിയിൽ 841 രൂപ 50 പൈസയായി. വാണിജ്യ സിലിണ്ടറുകളുടെ വില 80 രൂപയാണ് കൂട്ടി വില 1550 ആക്കി. മാസങ്ങളായി പെട്രോൾ-ഡീസൽ വില കൂട്ടിക്കൊണ്ടിരിക്കെ ആണ് ഇപ്പോൾ ഗ്യാസ് വിലയും വർധിപ്പിച്ചത്. പാചകവാതക സിലിണ്ടറുകളുടെ വില എല്ലാ മാസവും ആദ്യ ദിവസമാണ് തീരുമാനിക്കുന്നത്.













