Categories
latest news

ജമ്മു വ്യോമതാവളത്തിനു നേരെ പ്രയോഗിച്ചത് രണ്ടു കിലോ ഉഗ്രശേഷിയുള്ള സ്‌ഫോടകവസ്തു… ആര്‍.ഡി.എക്‌സ് എന്നു സംശയം, രണ്ടു പേരെ കസ്റ്റഡിയിലെടുത്തു

ഞായറാഴ്ച പുലര്‍ച്ചെ ജമ്മുവിലെ വ്യോമതാവളത്തിലെ എയര്‍ഫോഴ്‌സ് ബെയ്‌സില്‍ രണ്ട് ഡ്രോണുകളില്‍ നിന്നായി പ്രയോഗിച്ചത് രണ്ടു കിലോ ഉഗ്ര ശേഷിയുള്ള സ്‌ഫോടക വസ്തുവാണെന്ന് അന്വേഷണ ഏജന്‍സികള്‍ വിലയിരുത്തുന്നു. ആര്‍.ഡി.എക്‌സ.ആണ് ഉപയോഗിച്ചത് എന്നും സംശയമുണ്ട്. സ്‌ഫോടനവുമായി ബന്ധപ്പെട്ട് സംശയിച്ച് സത്വാരി മേഖലയില്‍ നിന്നും രണ്ടു പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു വരികയാണെന്ന് പൊലീസ് പറഞ്ഞു. യു.എ.പി.എ. അനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത് എന്‍.ഐ.എ.അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ആര്‍.ഡി.എക്‌സ്. ഇന്ത്യയില്‍ ലഭ്യമല്ല. പാകിസ്താനില്‍ ലഭ്യമാണ് താനും. അതു കൊണ്ടുതന്നെ ആര്‍.ഡി.എക്‌സ് ആണെന്നു തെളിഞ്ഞാല്‍ ഡ്രോണ്‍ ആക്രമണത്തിന്റെ സ്രോതസില്‍ പാക് പങ്ക് സംശയിക്കാവുന്നതാണെന്ന് ഏജന്‍സികള്‍ കരുതുന്നു.
ഐ.ഇ.ഡി. എന്ന ചുരുക്കപ്പേരില്‍ അറിയപ്പടുന്ന ഇംപ്രൊവൈസ്ഡ് എക്‌സപ്ലോസീവ് ഡിവൈസില്‍ ആര്‍.ഡി.എക്‌സ് ഉപയോഗിച്ച്, ഡഡ്രോണുകളില്‍ നിന്നും താഴോട്ട് ഇട്ടാണ് സ്‌ഫോടനം നടത്തിയത് എന്നാണ് നിഗമനം. ശാസ്ത്രീയ പരിശോധന നടന്നു വരികയാണ്.

thepoliticaleditor

ഡ്രോണുകള്‍ എങ്ങോട്ടാണ് മറഞ്ഞത് എന്നു മനസ്സിലായിട്ടില്ല. കാരണം താഴ്ന്നു പറക്കുന്ന ഡ്രോണിനെ റഡാറുകള്‍ക്ക് കണ്ടുപിടിക്കാനാവില്ല. ഇത്തരം ഡ്രോണ്‍ ആക്രമണം ഇന്ത്യയില്‍ ആദ്യമായാണ് സംഭവിക്കുന്നത്. താഴ്ന്നു പറക്കുന്ന ഡ്രോണുകളാണ് സ്‌ഫോടക വസ്തും താഴേക്കിടാന്‍ ഉപയോഗിച്ചിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. പാര്‍ക്കു ചെയ്തിരിക്കുന്ന വിമാനങ്ങളും ഹെലികോപ്റ്ററുകളുമാണ് ലക്ഷ്യം എന്നും വിലയിരുത്തുന്നു. വ്യോമതാവളത്തില്‍ നിന്നും 14 കിലോമീറ്റര്‍ ആകാശ അകലത്തിലാണ് ഇന്ത്യാ-പാക് അതിര്‍ത്തി. അടുത്തു നിന്നാണ് ഡ്രോണ്‍ പറന്നു വന്നത് എന്ന നിഗമനം ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ്.

Spread the love
English Summary: two persons in custody related to jammu dron attack

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick