വിസ്മയ കേസ് പ്രതി കിരണ്‍ കുമാറിന് കോവിഡ് 19 സ്ഥിരീകരിച്ചു. പ്രതിയെ വിസ്മയയുടെ വീട്ടിലെത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടത്താനിരിക്കെയാണ് കോവിഡ് പോസിറ്റീവായത്. ശാസ്താംകോട്ട പൊലീസിന്റെ കസ്റ്റഡിയിലുള്ള കിരണിനെ കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റി. കിരണിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കെയാണ് രോഗം ബാധിച്ചത്. ഇന്നലെ കിരണ്‍ കുമാറിനെ ശാസ്താം നടയിലെ വീട്ടിലും പൊരുവഴി എസ്.ബി.ഐ ബ്രാഞ്ചിലും പന്തളം എന്‍.എസ്.എസ് കോളേജിലും എത്തിച്ചു തെളിവെടുപ്പ് നടത്തിയിരുന്നു.













