രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയുമാണ് വർധിപ്പിച്ചത്.
കൊച്ചിയിൽ 99.03 രൂപയാണ് ഒരു ലിറ്റർ പെട്രോളിന്റെ വില. ഡീസൽ വില 94.08 രൂപയായും ഉയർന്നിട്ടുണ്ട്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന്റെ വില 100.79 രൂപയായി. ഒരു ലിറ്റർ ഡീസലിന് 95.74 രൂപയാണ്.
കഴിഞ്ഞ ആറ് മാസത്തിനിടെ 58 തവണയാണ് ഇന്ധനവില കൂട്ടിയത്. ഈ മാസം മാത്രം ഇതുവരെ 17 തവണ വില കൂട്ടി.













