• Home
  • kerala
  • അർജുൻ ആയങ്കി അറസ്റ്റിൽ

അർജുൻ ആയങ്കി അറസ്റ്റിൽ

കരിപ്പൂർ സ്വർണക്കടത്തു കേസിൽ ഇന്ന് രാവിലെ മുതൽ ചോദ്യം ചെയ്തതിന് ഒടുവിൽ അർജുൻ ആയങ്കി അറസ്റ്റിൽ. കൊച്ചിയിലെ കസ്റ്റംസ് സംഘമാണ് അർജുന്റെ അറസ്റ്റു രേഖപ്പെടുത്തിയത്. ഒമ്പതു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനുശേഷമാണ് അറസ്റ്റ്. തിങ്കളാഴ്ച രാവിലെയാണ് അർജുൻ ചോദ്യംചെയ്യലിനു ഹാജരായത്. അര്‍ജുന്‍ കൊച്ചി ഓഫിസിലെത്തിയത് രണ്ട് അഭിഭാഷകര്‍ക്കൊപ്പമാണ്. ഇന്നു ഹാജരായില്ലെങ്കിര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കസ്റ്റംസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. കരിപ്പൂര്‍ വിമാനത്തവാളത്തില്‍ സ്വര്‍ണ്ണം കടത്തുന്നതിനിടയില്‍ കസ്റ്റംസ് പിടികൂടിയ മുഹമ്മദ് ഷഫീഖിന് ക്വട്ടേഷന്‍ സംഘനേതാവ് അര്‍ജുന്‍ ആയങ്കിക്ക് ബന്ധമുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഈ കേസില്‍ നേരിട്ട് ജൂണ്‍ 28ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് അര്‍ജുന്‍ ആയങ്കിക്ക് കസ്റ്റംസ് നോട്ടീസയച്ചിരുന്നു. കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് നോട്ടീസ് അയച്ചത്. രാമാനാട്ടുകര അപകടത്തിന് ശേഷം ഒളിവില്‍ പോയ അര്‍ജുനെ പൊലീസിന് ഇതുവരെയും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *