• Home
  • latest news
  • ജമ്മുവിലെ കാലുചക് സൈനികത്താവളത്തിനകത്തും രണ്ട് ഡ്രോണുകള്‍ പറന്നെത്തി, സൈന്യം വെടിയുതിര്‍ത്ത് തുരത്തി

ജമ്മുവിലെ കാലുചക് സൈനികത്താവളത്തിനകത്തും രണ്ട് ഡ്രോണുകള്‍ പറന്നെത്തി, സൈന്യം വെടിയുതിര്‍ത്ത് തുരത്തി

ജമ്മുവിലെ കാലുചക് മിലിട്ടറി താവളത്തിനകത്ത് ഇന്ന് പുലര്‍ച്ചെ മൂന്നുമണിക്ക് രണ്ട് ഡ്രോണുകള്‍ പറന്നു. ജവാന്‍മാര്‍ 20-25 റൗണ്ട് വെടിയുതിര്‍ത്തു. പക്ഷേ ഡ്രോണുകള്‍ ഉടനെ ഇരുട്ടില്‍ മറഞ്ഞു. ഡ്രോണുകള്‍ കണ്ടെത്താന്‍ വ്യാപകമായ പരിശോധന ആരംഭിച്ചിട്ടുണ്ട്.
ജമ്മുവിലെ വ്യോമതാവളത്തിലെ ഡ്രോണ്‍ ആക്രമണ വാര്‍ത്ത വന്ന് 24 മണിക്കൂറിനകമാണ് വീണ്ടും ജമ്മുവില്‍ തന്നെയുള്ള സൈനികത്താവളത്തില്‍ ഡ്രോണ്‍ പറന്ന സംഭവവും ഉണ്ടാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *