• Home
  • kerala
  • നിയമസഭാ കയ്യാങ്കളിക്കേസ് പിൻവലിച്ചത് അംഗീകരിക്കാൻ സർക്കാർ സുപ്രീം കോടതിയിൽ

നിയമസഭാ കയ്യാങ്കളിക്കേസ് പിൻവലിച്ചത് അംഗീകരിക്കാൻ സർക്കാർ സുപ്രീം കോടതിയിൽ

നിയമസഭാ കയ്യാങ്കളിക്കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചതിനെതിരെ ഉണ്ടായ ഹൈക്കോടതി വിധി റദ്ദു ചെയ്യാനായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കണം എന്നാവശ്യപ്പെട്ട് സർക്കാർ സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്‌തു. സർക്കാരിന്‍റെ ഈ ആവശ്യം നേരത്ത ഹൈക്കോടതി തള്ളിയിരുന്നു.

കേസ് പിന്‍വലിക്കാന്‍ സ്വതന്ത്രവും നിഷ്‌പക്ഷവുമായി പബ്ലിക് പ്രോസിക്യൂട്ടര്‍ എടുത്ത തീരുമാനത്തില്‍ ഇടപെടാന്‍ കോടതിക്ക് അധികാരമില്ലെന്നാണ് സര്‍ക്കാര്‍ വാദം. കേസ് പിന്‍വലിക്കാനുള്ള പ്രോസിക്യൂഷന്‍ എടുത്ത തീരുമാനം ഉത്തമ വിശ്വാസത്തോടെയുള്ളതാണ്. ബാഹ്യ ഇടപെടല്‍ മൂലമാണ് പ്രോസിക്യൂട്ടര്‍ ഈ തീരുമാനമെടുത്തതെന്ന് തെളിയിക്കാന്‍ ഹൈക്കോടതിക്ക് കഴിഞ്ഞിട്ടില്ല .നിയമസഭയ്ക്ക് അകത്തു നടന്ന സംഭവത്തില്‍ സ്‌പീക്കറുടെ അനുമതിയോടെ മാത്രമേ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുകയുള്ളൂ. എന്നാല്‍ സ്‌പീക്കറുടെ അനുമതിയില്ലാതെ, നിയമസഭാ സെക്രട്ടറി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്‌തത്. അതുകൊണ്ട് കേസ് നിലനില്‍ക്കില്ല. എം എല്‍ എമാര്‍ക്ക് പ്രതിഷേധിക്കാന്‍ അവകാശമുണ്ട്. ആ അവകാശമാണ് എം എല്‍ എമാര്‍ വിനിയോഗിച്ചത് .ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച്
അടുത്ത ചൊവ്വാഴ്ച ഹർജി പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *

നിയമസഭാ കയ്യാങ്കളിക്കേസ് പിൻവലിച്ചത് അംഗീകരിക്കാൻ സർക്കാർ സുപ്രീം കോടതിയിൽ - The Political Editor