• Home
  • kerala
  • പ്രമുഖ പത്രപ്രവര്‍ത്തകന്‍ അനില്‍ രാധാകൃഷ്ണന്‍ അന്തരിച്ചു

പ്രമുഖ പത്രപ്രവര്‍ത്തകന്‍ അനില്‍ രാധാകൃഷ്ണന്‍ അന്തരിച്ചു

ദ ഹിന്ദു ദിനപത്രത്തിന്റെ കേരള ബ്യൂറോ ചീഫ് അനില്‍ രാധാകൃഷ്ണന്‍ അന്തരിച്ചു. 54 വയസ്സായിരുന്നു.അപ്രതീക്ഷിതമായിരുന്നു വിയോഗം. അല്‍പം മുമ്പായിരുന്നു മരണവിവരം അറിയുന്നത്. ഉറക്കത്തിൽ ഉണ്ടായ ഹൃദയാഘാതം എന്നാണ് വിവരം. ഉച്ചയ്ക്ക് ഊണുകഴിച്ച് ഉറങ്ങിയതായിരുന്നു.

കോട്ടണ്‍ഹില്‍ സ്‌കൂള്‍ അധ്യാപികയായ സിന്ദു എസ് ആണ് ഭാര്യ. മകന്‍: നാരയണ്‍ എസ് എ (റിലയന്‍സ് പെട്രോളിയം ഗുജറാത്ത്) സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10ന് ശാന്തികവാടത്തില്‍.

മാധ്യമപ്രവർത്തനത്തിന്റെ മൂല്യങ്ങൾ മുറുകെപ്പിടിച്ച വ്യക്തി- മുഖ്യമന്ത്രി

ദി ഹിന്ദു കേരള ബ്യൂറോ ചീഫ് അനിൽ രാധാകൃഷ്ണന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

മാധ്യമ പ്രവർത്തനത്തിന്റെ മൂല്യങ്ങൾ മുറുകെപ്പിടിച്ച വ്യക്തിയായിരുന്നു അനിൽ രാധാകൃഷ്ണൻ.
അദ്ദേഹത്തിന്റെ ആകസ്മിക വിയോഗം മാധ്യമ ലോകത്തിനും സമൂഹത്തിനും വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

<label for="comment">Comment's</label>