• Home
  • kerala
  • ആലപ്പുഴയിലും നവവധു ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍, ഒരു ദിവസത്തിനിടയില്‍ മൂന്നു സംഭവങ്ങള്‍…

ആലപ്പുഴയിലും നവവധു ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍, ഒരു ദിവസത്തിനിടയില്‍ മൂന്നു സംഭവങ്ങള്‍…

കൊല്ലത്തും തിരുവനന്തപുരത്തും ഭര്‍ത്താക്കന്‍മാരുടെ വീടുകളില്‍ യുവതികള്‍ ആത്മഹത്യ ചെയ്ത വാര്‍ത്തകള്‍ കേരളം ചര്‍ച്ച ചെയ്തു കൊണ്ടിരിക്കെ ആലപ്പുഴയിലും ഇതേ പോലുള്ള സംഭവം പുറത്തുവന്നിരിക്കയാണ്.
ആലപ്പുഴ വളളിക്കുന്നത്ത് പത്തൊമ്പതുകാരി ആണ് തൂങ്ങി മരിച്ചത്. ലക്ഷ്മി ഭവനത്തിൽ വിഷ്ണുവിന്റെ ഭാര്യ സുചിത്രയാണ് മരിച്ചത്. മുറിക്കുളളിൽ തൂങ്ങിമരിക്കുകയായിരുന്നു. മൂന്ന് മാസം മുമ്പായിരുന്നു വിവാഹം.

സുചിത്രയുടെ ഭർത്താവ് വിഷ്‌ണു സൈനികനാണ്. നിലവിൽ ഇയാൾ ഉത്തരാഖണ്ഡിലാണ് ഉള്ളത്. രാവിലെ പതിനൊന്നരയോടെ ഭർതൃമാതാവാണ് സുചിത്രയെ മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയതെന്നാണ് അവർ നാട്ടുകാരോട് പറഞ്ഞത്. തുടർന്ന് തൊട്ടടുത്തുള്ളവരെയെല്ലാം വിളിച്ച് വരുത്തിയ ശേഷം ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വള്ളികുന്നം പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

ആലപ്പുഴയിലും നവവധു ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍, ഒരു ദിവസത്തിനിടയില്‍ മൂന്നു സംഭവങ്ങള്‍… - The Political Editor