• Home
  • kerala
  • രാമനാട്ടുകര റോഡപകടത്തില്‍ ദുരൂഹതയെന്ന് പോലീസ്, അപകടത്തില്‍പെട്ട കാറിനെ വേറെ രണ്ടു കാറുകള്‍ പിന്തുടര്‍ന്നിരുന്നു

രാമനാട്ടുകര റോഡപകടത്തില്‍ ദുരൂഹതയെന്ന് പോലീസ്, അപകടത്തില്‍പെട്ട കാറിനെ വേറെ രണ്ടു കാറുകള്‍ പിന്തുടര്‍ന്നിരുന്നു

രാമനാട്ടുകരയില്‍ ഇന്ന് പുലര്‍ച്ചെ ലോറിയുമായി ഇടിച്ച് കാര്‍യാത്രികരായ അഞ്ചുപേര്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് പൊലീസ്. അപകടത്തില്‍ പെട്ട കാറിനെ വേറെ രണ്ട് കാറുകള്‍ പിന്‍തുടര്‍ന്നിരുന്നതായി പൊലീസ് കണ്ടെത്തി. അതില്‍ ഒരു കാര്‍ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും വരികയായിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്. സിമന്റ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശികളാണ് മരിച്ചവര്‍. ഇവര്‍ എന്തിനാണ് കോഴിക്കോട്ടു ഭാഗത്തേക്ക് വന്നത് എന്നതും ദുരൂഹത ഉണര്‍ത്തുന്ന കാര്യമാണ്.

ഒറ്റപ്പാലം രജിസ്‌ട്രേഷനിലുള്ളതാണ് വാഹനം. ചെർപ്പുളശ്ശേരി സ്വദേശികളായ മുഹമ്മദ് സാഹിർ, നാസർ, സുബൈർ, അസൈനാർ, താഹിർ എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൊലേറോ-യിൽ സിമന്റ് ലോറി ഇടിച്ചാണ് അപകടം. ഇന്ന് പുലർച്ചെ 4.45 ഓടെയാണ് അപകടമുണ്ടായത്. സംഭവസ്ഥലത്ത് വച്ചുതന്നെ ബൊലേറോയിലുണ്ടായിരുന്ന അഞ്ചു പേരും മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

രാമനാട്ടുകര റോഡപകടത്തില്‍ ദുരൂഹതയെന്ന് പോലീസ്, അപകടത്തില്‍പെട്ട കാറിനെ വേറെ രണ്ടു കാറുകള്‍ പിന്തുടര്‍ന്നിരുന്നു - The Political Editor