• Home
  • kerala
  • എയര്‍പോര്‍ട്ടില്‍ നിന്നും പുലർച്ചെ മടങ്ങുമ്പോൾ ലോറിയിടിച്ച് അഞ്ച് കാര്‍യാത്രികര്‍ കൊല്ലപ്പെട്ടു

എയര്‍പോര്‍ട്ടില്‍ നിന്നും പുലർച്ചെ മടങ്ങുമ്പോൾ ലോറിയിടിച്ച് അഞ്ച് കാര്‍യാത്രികര്‍ കൊല്ലപ്പെട്ടു

രാമനാട്ടുകരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു. പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശികളായ മുഹമ്മദ് സാഹിർ, നാസർ, സുബൈർ, അസൈനാർ, താഹിർ എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൊലോറോയിൽ സിമന്റ് ലോറി ഇടിച്ചാണ് അപകടം. ഇന്ന് പുലർച്ചെ 4.45 ഓടെയാണ് അപകടമുണ്ടായത്. സംഭവസ്ഥലത്ത് വച്ചുതന്നെ ബൊലേറോയിലുണ്ടായിരുന്ന അഞ്ചു പേരും മരിച്ചു. കരിപ്പൂർ വിമാനത്താവളത്തിൽ പോയി മടങ്ങി വരുമ്പോഴായിരുന്നു അപകടമെന്നാണ് സൂചന. ഒറ്റപ്പാലം രജിസ്‌ട്രേഷനിലുള്ളതാണ് വാഹനം. നാട്ടുകാരും പൊലീസും ഫയർഫോഴ്‌സുമെത്തി മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

എയര്‍പോര്‍ട്ടില്‍ നിന്നും പുലർച്ചെ മടങ്ങുമ്പോൾ ലോറിയിടിച്ച് അഞ്ച് കാര്‍യാത്രികര്‍ കൊല്ലപ്പെട്ടു - The Political Editor