കേന്ദ്രമന്ത്രി വി. മുരളീധരന് സംസ്ഥാനത്ത് വീണ്ടും പൈലറ്റ് സുരക്ഷ അനുവദിച്ചു. സംസ്ഥാന സർക്കാർ മുരളീധരന് പൈലറ്റ് സുരക്ഷ ഒഴിവാക്കിയെന്ന പരാതിയുമായി ബി ജെ പി രംഗത്തെത്തിയിരുന്നു. നടപടിയിൽ പ്രതിഷേധിച്ച് സർക്കാർ അനുവദിച്ച ഗൺമാൻ ബിജുവിനെ മന്ത്രി ഇന്നലെ വാഹനത്തിൽ നിന്ന് ഇറക്കിവിടുകയും ചെയ്തിരുന്നു.ഇതിനുപിന്നാലെയാണ് സർക്കാർ വീണ്ടും പൈലറ്റ് സുരക്ഷ അനുവദിച്ചത്. ഇന്ന് കൊച്ചിയിലേക്ക് പോകുന്ന വി മുരളീധരന് എസ്‌കോർട്ടും പൈലറ്റും നൽകി.വൈ കാറ്റഗറി സുരക്ഷ അനുവദിക്കപ്പെട്ടിട്ടുള്ള വ്യക്തിയാണ് മുരളീധരന്‍.













