ഇന്നലെ രാത്രി കുഴഞ്ഞുവീണ് മരിച്ച പ്രകൃതി ചികിത്സകൻ മോഹനൻ വൈദ്യർക്ക്(65) കൊവിഡ് സ്ഥിരീകരിച്ചു. കാലടിയിലുള്ള ബന്ധുവീട്ടിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് പ്രോട്ടോകോൾ പ്രകാരമായിരിക്കും സംസ്കാര ചടങ്ങുകൾ. രണ്ടു ദിവസമായി മകനൊപ്പം ബന്ധുവീട്ടിൽ താമസിക്കുകയായിരുന്നു മോഹനൻ വൈദ്യർ. പനിയും ശ്വാസ തടസവും അദ്ദേഹത്തെ അലട്ടിയിരുന്നതായി ബന്ധുക്കൾ നേരത്തെ അറിയിച്ചിരുന്നു.













