കൊവിഡ് ലോക് ഡൗണ്‍ പൂര്‍ണമായും നീക്കാന്‍ തീരുമാനിക്കുന്ന ആദ്യ സംസ്ഥാനമായി തെലങ്കാന. ഇന്ന് മുതല്‍ സംസ്ഥാനത്ത് ഒരു നിയന്ത്രണവും ഇല്ല. ജൂലായ് ഒന്നു മുതല്‍ വിദ്യാലയങ്ങളിലും ക്ലാസുകള്‍ ആരംഭിക്കും.
പോസിറ്റിവിറ്റി നിരക്കും ആക്ടീവ് കേസുകളും കുറഞ്ഞതിന്റെ പശ്ചാത്തലത്തിലാണിത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ് തെലങ്കാനയിലെ കേസുകളെന്നതിനാലാണ് ലോക്ഡൗണ്‍ പൂര്‍ണമായും നീക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.













