• Home
  • kerala
  • സി.കെ.ജാനുവിന് കോഴ നല്‍കിയെന്ന പരാതിയില്‍ കെ.സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന് കല്‍പറ്റ കോടതി

സി.കെ.ജാനുവിന് കോഴ നല്‍കിയെന്ന പരാതിയില്‍ കെ.സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന് കല്‍പറ്റ കോടതി

എന്‍ഡിഎ സ്ഥാനാര്‍ഥിയാകാന്‍ സി.കെ.ജാനുവിന് കോഴ നല്‍കിയെന്ന പരാതിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ ഐപിസി 171-ഇ, 171–എഫ് വകുപ്പുകളനുസരിച്ച് കേസെടുക്കണമെന്ന് കല്‍പറ്റ കോടതി ഉത്തരവിട്ടു. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസിന്റെ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. നിയമസഭാ തിരഞ്ഞെടുപ്പിൽ സുൽത്താൻ ബത്തേരി മണ്ഡലത്തിൽ മത്സരിക്കുന്നതിന് സി.കെ.ജാനുവിന് 50 ലക്ഷം രൂപ കോഴ കൊടുത്തു എന്നാണ് പി.കെ.നവാസിന്റെ പരാതി. ജാനുവിന് പണം നൽകുന്നതുമായി ബന്ധപ്പെട്ട് കെ. സുരേന്ദ്രനുമായി നടത്തിയ ഫോൺ സംഭാഷണം ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ് പ്രസീത അഴീക്കോട് പുറത്തുവിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

<label for="comment">Comment's</label>