• Home
  • latest news
  • പറക്കും സിക്കുകാരന്‍ മില്‍ഖാ സിങിന്റെ ഭാര്യ കൊവിഡിന് ഇരയായി

പറക്കും സിക്കുകാരന്‍ മില്‍ഖാ സിങിന്റെ ഭാര്യ കൊവിഡിന് ഇരയായി

സ്‌പോര്‍ട്‌സ് ഇതിഹാസം മില്‍ഖാ സിങിന്റെ ഭാര്യയും മുന്‍ ദേശീയ വോളിബോള്‍ ടീം ക്യാപ്റ്റനുമായ നിര്‍മല്‍ കൗര്‍ പഞ്ചാബിലെ മൊഹാലിയിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ അന്തരിച്ചു. അവര്‍ക്ക് 85 വയസ്സായിരുന്നു. ഞായറാഴ്ച വൈകീട്ട് 4 മണിക്കായിരുന്നു വിയോഗം. കൊവിഡ് ബാധിച്ചാണ് മെയ് 26-ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. മില്‍ഖാ സിങിനെയും കൊവിഡാനന്തര ന്യൂമോണിയ ബാധിച്ച് ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മില്‍ഖയെ ഡിസ്ചാര്‍ജ്ജ് ചെയ്തിട്ടും നിര്‍മല്‍ ആശുപത്രിയില്‍ തന്നെ കഴിയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

പറക്കും സിക്കുകാരന്‍ മില്‍ഖാ സിങിന്റെ ഭാര്യ കൊവിഡിന് ഇരയായി - The Political Editor