തീവ്ര മഴയെത്തുടർന്ന് സംസ്ഥാനത്ത് ഇന്ന് തിരുവനന്തപുരം, കൊല്ലം, പാലക്കാട് ഒഴികെ 11 ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട് മുന്നറിയിപ്പു നൽകി.നാളെ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് മുന്നറിയിപ്പ് ഉണ്ട്. ഉരുള്‍ പൊട്ടല്‍ സാധ്യതാ മേഖലകളില്‍ താമസിക്കുന്നവര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും മുന്നറിയിപ്പുണ്ട്. ശക്തമായ കടല്‍ക്ഷോഭത്തിനു സാധ്യതയുള്ളതിനാല്‍ ബുധനാഴ്ച വരെ കേരള ലക്ഷദ്വീപ് തീരത്ത് മീന്‍പിടിത്തത്തിന് വിലക്ക് ഏര്‍പ്പെടുത്തി. കേരള തീരത്ത് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ കാറ്റിനാണ് സാധ്യത. മലയോര മേഖലകളിലും അണക്കെട്ടുകളുടെ സമീപത്ത് താമസിക്കുന്നവരും ജാഗ്രത പാലിക്കണം. ശക്തമായ കടല്‍ക്ഷോഭത്തിനും സാധ്യതയുള്ളതിനാല്‍ ബുധനാഴ്ച വരെ മീന്‍പിടിത്തത്തിന് വിലക്ക് ഏര്‍പ്പെടുത്തി.













