• Home
  • kerala
  • ലോക് ഡൗണ്‍ മാറ്റുന്ന കാര്യം തീരുമാനം ആയില്ല, തദ്ദേശ സ്ഥാപന അടിസ്ഥാനത്തില്‍ ലോക് ഡൗണ്‍ ?

ലോക് ഡൗണ്‍ മാറ്റുന്ന കാര്യം തീരുമാനം ആയില്ല, തദ്ദേശ സ്ഥാപന അടിസ്ഥാനത്തില്‍ ലോക് ഡൗണ്‍ ?

സംസ്ഥാനത്ത് എല്ലായിടത്തും കൊവിഡ് വ്യാപനവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഒരു പോലെയല്ലെന്നതിനാല്‍ ലോക് ഡൗണ്‍ നിയന്ത്രണത്തില്‍ അതനുസരിച്ച് മാറ്റം വരുത്തുമെന്ന സൂചന മുഖ്യമന്ത്രി നല്‍കുന്നു. രോഗവ്യാപനവും ടി.പി.ആറും കൂടിയ ഇടങ്ങളെ മാത്രം കൂടുതല്‍ നിയന്ത്രിക്കുകയും അല്ലാത്തിടങ്ങളില്‍ ഇളവു നല്‍കുകയും ചെയ്യുന്ന സമീപനമാറ്റമാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നാണ് മുഖ്യമന്ത്രിയുടെ വാക്കുകളില്‍ അടങ്ങിയിരിക്കുന്നത്. ഒരു മാസത്തിലധികമായി തുടരുന്ന ലോക് ഡൗണ്‍ നീക്കണമെന്ന ആവശ്യം പ്രതിപക്ഷനേതാവ് ഉള്‍പ്പെടെ ഉയര്‍ത്തിയ സാഹചര്യത്തിലും പൊതുവെ ലോക് ഡൗണ്‍ മാറ്റണമെന്ന വികാരം ഉയരുന്ന സാഹചര്യത്തിലും വ്യക്തമായ തീരുമാനം ഇന്ന് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ല. ലോക് ഡൗണ്‍ കാലാവധി തീരുന്നത് ജൂണ്‍ 16-ന് അതായത് മറ്റന്നാള്‍ ആണ്.

പുതിയ സാഹചര്യം കണക്കിലെടുത്ത് തദ്ദശസ്വയംഭരണ സ്ഥാപനങ്ങളെ രോഗവ്യാപനത്തിന്റെ തോത് കണക്കാക്കി തരംതിരിച്ച് പ്രതിരോധ പ്രവര്‍ത്തനം നടപ്പാക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് 14 തദ്ദേശ സ്വയംഭരണ പരിധിയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 35 ശതമാനത്തിന് മുകളിലാണ്. 37 എണ്ണത്തില്‍ 28 മുതല്‍ 35 വരെയാണ്. 127 ഇടത്ത് 21 നും 28നും ഇടയിലാണ്. ഉദ്ദേശിച്ച് രീതിയില്‍ രോഗ വ്യാപനത്തില്‍ കുറവ് വന്നിട്ടുണ്ടെന്നാണ് കാണുന്നത്. ഇപ്പോള്‍ പ്രഖ്യാപിച്ച് ലോക്ഡൗണ്‍ 16 വരെ തുടരും. തുടര്‍ന്നുള്ള നാളുകളില്‍ ലോക്ഡൗണ്‍ സ്റ്റാറ്റർജിയില്‍ മാറ്റം വരുത്തും.

സംസ്ഥാനത്താകെ ഓരേ ഒരേ തരത്തിലുള്ള നിയന്ത്രണങ്ങളും പരിശോധനാ രീതിയുമാണ് ഇപ്പോള്‍ നടത്തുന്നത്. അതിന് പകരം രോഗവ്യാപനത്തില്‍ തീവ്രതയ്ക്ക് അനുസരിച്ച് വ്യത്യസ്ത തോതില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. കൂടുതൽ വിവരങ്ങൾ നാളെ പ്രഖ്യാപിച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *

<label for="comment">Comment's</label>