കഞ്ചാവ് ചേര്‍ത്തുണ്ടാക്കിയ കേക്ക് വിറ്റതിന് മുംബൈയില്‍ ബേക്കറി നടത്തിപ്പുകാര്‍ പിടിയില്‍. നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ആണ് നഗരത്തിലെ ‘മരിജുവാന കേക്ക് ബേക്കിങ് ബേക്കറി’ നടത്തിപ്പുകാരായ മൂന്നുപേരെ ശനിയാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. ഇവരില്‍ ഒരാള്‍ വനിതയാണ്.
മെട്രോ നഗരങ്ങളിലെ പുതിയ പ്രവണതയാണ് ലഹരി വസ്തുക്കള്‍ ചേര്‍ത്ത ഭക്ഷണപദാര്‍ഥങ്ങള്‍ എന്ന് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ പറയുന്നു. ഇന്ത്യയില്‍ ആദ്യമായാണ് കേക്ക് നിര്‍മ്മാണത്തില്‍ കഞ്ചാവ് ചേര്‍ക്കുന്ന കേസ് പിടിക്കുന്നത് എന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.













