• Home
  • kerala
  • വയനാട് മുട്ടില്‍ മരംവെട്ട് കേസ് ഉന്നത അന്വേഷണം എ.ഡി.ജി.പി. എസ്.ശ്രീജിത്ത് നയിക്കും

വയനാട് മുട്ടില്‍ മരംവെട്ട് കേസ് ഉന്നത അന്വേഷണം എ.ഡി.ജി.പി. എസ്.ശ്രീജിത്ത് നയിക്കും

വിവാദമായിത്തീര്‍ന്നിരിക്കുന്ന വനം കൊള്ളക്കേസുകളില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഉന്നത അന്വഷണത്തിന് എ.ഡി.ജി.പി. ശ്രീജിത്ത് നേതൃത്വം നല്‍കും. വയനാട് മുട്ടില്‍ വില്ലേജിലെ പട്ടയഭൂമിയില്‍ നിന്നും നൂറിലേറെ ഈട്ടിമരങ്ങളുള്‍പ്പെടെ മുറിച്ചു കടത്തിയ സംഭവമാണ് കേരളത്തിലെ അഞ്ച് ജില്ലകളിലായി നടന്ന മരംകൊള്ളയുടെ ചുരുളഴിച്ചതിലേക്ക് നയിച്ചത്. മുട്ടില്‍ മരംമുറിയുള്‍പ്പെടെ എസ്.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. പ്രത്യേക സംഘം അന്വേഷിക്കുമെന്നും ഉപ്പു തിന്നവര്‍ വെള്ളം കുടിക്കട്ടെ എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പ്രസ്താവിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

വയനാട് മുട്ടില്‍ മരംവെട്ട് കേസ് ഉന്നത അന്വേഷണം എ.ഡി.ജി.പി. എസ്.ശ്രീജിത്ത് നയിക്കും - The Political Editor