• Home
  • latest news
  • ബി.ജെ.പി. വിട്ട് മുകുള്‍ റോയ് വീണ്ടും തൃണമൂലില്‍ മടങ്ങിയെത്തി

ബി.ജെ.പി. വിട്ട് മുകുള്‍ റോയ് വീണ്ടും തൃണമൂലില്‍ മടങ്ങിയെത്തി

ബംഗാള്‍ പിടിക്കാന്‍ ബി.ജെ.പി. വിരിച്ച വലയില്‍ വീണ ആദ്യത്തെ തൃണമൂല്‍ ഉന്നത നേതാവ് മുകുള്‍ റോയ് വീണ്ടും ബി.ജെ.പി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങി. ബി.ജെ.പി. അതിന്റെ ദേശീയ ഉപാധ്യക്ഷനാക്കിയ മുകുള്‍ പക്ഷേ ബംഗാളില്‍ ബി.ജെ.പി തോറ്റതോടെ മാതൃസംഘടനയിലേക്ക് മടങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. ഇന്ന് മുകുള്‍റോയ് തന്റെ മകന്‍ ശുഭ്രാംശുവിനൊപ്പം തൃണമൂല്‍ ആസ്ഥാനത്തെത്തി. 2017-ലാണ് മുകുള്‍ റോയ് തൃണമൂല്‍ വിട്ട് ബി.ജെ.പി.യില്‍ ചേര്‍ന്നത്.

Leave a Reply

Your email address will not be published. Required fields are marked *

<label for="comment">Comment's</label>