• Home
  • kerala
  • പാർട്ടിയെ നശിപ്പിക്കാൻ സിപിഎം നീക്കം : ബി.ജെ.പിയുടെ ‘സമരജ്വാല’ ഇന്ന്

പാർട്ടിയെ നശിപ്പിക്കാൻ സിപിഎം നീക്കം : ബി.ജെ.പിയുടെ ‘സമരജ്വാല’ ഇന്ന്

ബി.ജെ.പിയുടെ ‘സമരജ്വാല’ യ്ക്ക് ഇന്ന് തുടക്കം. നേതാക്കളെയും കുടുംബത്തെയും അതുവഴി പാർട്ടിയെയും അപകീർത്തിപ്പെടുത്തി നശിപ്പിക്കാനുള്ള മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും നീക്കങ്ങളിൽ പ്രതിഷേധിച്ച്, സംസ്ഥാനത്തെ പതിനായിരം കേന്ദ്രങ്ങളിലാണ് ഇന്ന് പ്രതിഷേധ സമരജ്വാല നടക്കുകയെന്ന് നേതാക്കൾ അറിയിച്ചു.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരിപാടി സംഘടിപ്പിക്കുക. ബി.ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഓൺലൈനിൽ തൃശൂരിലെ പ്രതിഷേധത്തെ അഭിസംബോധന ചെയ്യും. കേന്ദ്രമന്ത്രി വി.മുരളീധരൻ കോഴിക്കോട് പരിപാടിയിൽ ഓൺലൈനിൽ പങ്കെടുക്കും. മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരനും ഒ.രാജഗോപാലും സെക്രട്ടറിയേറ്റ് നടയ്ക്കൽ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

<label for="comment">Comment's</label>