• Home
  • kerala
  • തിരുവനന്തപുരം ഹൊറൈസണ്‍ ഹോട്ടലിലെ 503 നമ്പര്‍ മുറിയില്‍ സുരേന്ദ്ര പണവുമായി എത്തിയെന്ന് പ്രസീത

തിരുവനന്തപുരം ഹൊറൈസണ്‍ ഹോട്ടലിലെ 503 നമ്പര്‍ മുറിയില്‍ സുരേന്ദ്ര പണവുമായി എത്തിയെന്ന് പ്രസീത

എൻ ഡി എ സ്ഥാനാർത്ഥിയാകാൻ സി കെ ജാനു ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനിൽ നിന്നു 10 ലക്ഷം രൂപ കൈപ്പറ്റിയതിന്‍റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. തിരുവനന്തപുരത്ത് ഹോട്ടലില്‍ വച്ച് പണം കൈമാറിയെന്നാണ് ആരോപണം. ജാനുവിന്‍റെ റൂം നമ്പര്‍ ചോദിച്ച് സുരേന്ദ്രന്‍റെ പി എ വിളിച്ചതിന്‍റെ ശബ്‌ദരേഖയും പ്രസീത പുറത്തുവിട്ടിട്ടുണ്ട്. തിരുവനന്തപുരം ഹൊറൈസണ്‍ ഹോട്ടലിലെ 503 നമ്പര്‍ മുറിയില്‍ സുരേന്ദ്രനും പി എ ദിപിനും പണവുമായി എത്തിയെന്നാണ് പ്രസീത പറയുന്നത്. ഇവര്‍ വരുന്ന കാര്യവും ഹോട്ടലില്‍ എത്തിയെന്ന് അറിയിക്കുന്ന ഫോണ്‍ സംഭാഷണവും പ്രസീത പുറത്തുവിട്ടു. ചര്‍ച്ചകള്‍ക്കായി മാര്‍ച്ച് മൂന്നിന് കെ സുരേന്ദ്രന്‍ ആലപ്പുഴ വരാന്‍ പറയുന്നതും പിന്നീട് തിരുവനന്തപുരത്ത് എത്തിയശേഷമുള്ള സംഭാഷണവും ശബ്‌ദരേഖയിലുണ്ട്.

സുരേന്ദ്രന്‍ ആവശ്യപ്പെട്ടിട്ട് ജാനുവും പ്രസീതയും മാര്‍ച്ച് ആറിന് വൈകിട്ട് തിരുവനന്തപുരത്ത് എത്തിയിരുന്നു. തന്‍റെ ഫോണിലേക്ക് സുരേന്ദ്രന്‍റെ ഫോണില്‍നിന്ന് കോള്‍ വന്നപ്പോള്‍ ജാനു ചാടിക്കയറി എടുത്തു. അതിനുശേഷം സുരേന്ദ്രനും അദ്ദേഹത്തിന്‍റെ ഒപ്പമുള്ള ആളും മുറിയിലെത്തി. രണ്ടുമിനിട്ട് ജാനുവുമായി സംസാരിക്കാനുണ്ടെന്ന് പറഞ്ഞതോടെ തങ്ങള്‍ പുറത്തിറങ്ങിയെന്നും പ്രസീത പറഞ്ഞു. ആ മുറിയില്‍വെച്ചാണ് സംസാരിച്ചതും പണം കൈമാറിയതെന്നും അവര്‍ വെളിപ്പെടുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *

തിരുവനന്തപുരം ഹൊറൈസണ്‍ ഹോട്ടലിലെ 503 നമ്പര്‍ മുറിയില്‍ സുരേന്ദ്ര പണവുമായി എത്തിയെന്ന് പ്രസീത - The Political Editor