• Home
  • kerala
  • അശോകൻ ചരുവിലിന്റെ ഭാര്യ രഞ്ജിനി അന്തരിച്ചു

അശോകൻ ചരുവിലിന്റെ ഭാര്യ രഞ്ജിനി അന്തരിച്ചു

പ്രശസ്ത എഴുത്തുകാരനും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറിയുമായ അശോകൻ ചരുവിലിന്റെ ഭാര്യ രഞ്ജിനി (58) അന്തരിച്ചു. ഞായറാഴ്ച രാത്രി ഒൻപതിന് ആയിരുന്നു അന്ത്യം.അർബുദരോഗത്തിന് ചികിത്സയിലായിരുന്നു. “കാൻസർ രോഗവുമായുള്ള പതിനാല് വർഷം നീണ്ട പോരാട്ടത്തിനൊടുവിൽ എൻ്റെ ജീവസഖാവ് രഞ്ജിനി വിട്ടു പോയി. കഴിഞ്ഞ നാലഞ്ചു വർഷങ്ങൾ തൻ്റേതായ അസാമാന്യ മനക്കരുത്തു കൊണ്ടാണ് ആ ചങ്ങാതി പിടിച്ചു നിന്നത്”–അശോകൻ പ്രിയതമയുടെ വിയോഗത്തെ കുറിച്ച് ഫേസ്ബുക്കിൽ കുറിച്ചു.

സംസ്കാരം ഇന്ന് രാവിലെ 11-ന് തൃശ്ശൂർ കാട്ടൂരിലെ വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published. Required fields are marked *

അശോകൻ ചരുവിലിന്റെ ഭാര്യ രഞ്ജിനി അന്തരിച്ചു - The Political Editor