വിസ്താര എയര്‍ലൈന്‍സിന്റെ യു.കെ.775 നമ്പര്‍ മുംബൈ-കൊല്‍ക്കത്ത വിമാനം കൊല്‍ക്കത്തയില്‍ ഇറങ്ങാന്‍ മിനിട്ടുകള്‍ മാത്രം ബാക്കി നില്‍ക്കെ ആകാശച്ചുഴിയില്‍ പെട്ടു. എട്ട് യാത്രക്കാര്‍ക്ക് പരിക്കേറ്റതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. തിങ്കളാഴ്ച വൈകീട്ടാണ് അപകടം. അഞ്ച് പേര്‍ക്ക് നേരിയ പരിക്കുകള്‍ മാത്രമേയുള്ളൂ. ഗുരുതര പരിക്കേറ്റവരില്‍ ഒരു പ്രായമായ വ്യക്തിയുടെ തോളെല്ലുകള്‍ സ്ഥാനം തെറ്റി, ഒരു സ്ത്രീയുടെ വലതു കൈ ഒടിഞ്ഞു, മൂന്നാമനായ യുവാവിന് തലയ്ക്കാണ് പരിക്ക്.
നിസ്സാര പരിക്കേറ്റവരെ പ്രഥമ ശുശ്രൂഷ നല്‍കി വിട്ടു. ഗുരതര പരിക്കേറ്റവരെ കൊല്‍ക്കത്തയിലെ ചാര്‍നോക്ക് ആശുപത്രിയിലേക്ക് മാറ്റി. മറ്റെല്ലാ യാത്രികരും സുരക്ഷിതരാണെന്ന് വിമാനത്താവള വൃത്തങ്ങള്‍ പറഞ്ഞു.
ഇരുപതിനായിരം അടി മുകളില്‍ പറക്കവേയാണ് വിമാനം പെട്ടെന്ന് എയര്‍പോക്കറ്റില്‍ പെട്ടു പോയത്.













