• Home
  • latest news
  • പുനെയിലെ സാനിറ്റൈസര്‍ ഫാക്ടറിയില്‍ തീപിടുത്തം, 18 പേര്‍ മരിച്ചു, പലരെയും കാണാനില്ല

പുനെയിലെ സാനിറ്റൈസര്‍ ഫാക്ടറിയില്‍ തീപിടുത്തം, 18 പേര്‍ മരിച്ചു, പലരെയും കാണാനില്ല

മഹാരാഷ്ട്രയിലെ പുനെയിലെ രാസവസ്തു ഫാക്ടറിയില്‍ സാനിറ്റൈസര്‍ ഉല്‍പാദന യൂണിറ്റില്‍ അപ്രതീക്ഷിതമായുണ്ടായ തീപിടുത്തത്തില്‍ കുറഞ്ഞത് 18 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ജീവനക്കാരില്‍ പലരെയും കണ്ടെത്താനായിട്ടില്ല. എസ്.വി.എസ്. അക്വ ടെക്‌നോളജീസ് എന്ന സ്ഥാപനത്തിലായിരുന്നു അപകടം. തീപിടിക്കുമ്പോള്‍ 37 പേര്‍ ഇതിനകത്ത് ജോലിയില്‍ ഉണ്ടായിരുന്നു. ഇവരില്‍ 20 പേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

<label for="comment">Comment's</label>