• Home
  • kerala
  • ലോക്ക് ഡൌൺ ചട്ടം ലംഘിച്ചു ഷൂട്ടിംഗ് : പ്രമുഖ സീരിയലിലെ താരങ്ങളെ കസ്റ്റഡിയിലെടുത്തു

ലോക്ക് ഡൌൺ ചട്ടം ലംഘിച്ചു ഷൂട്ടിംഗ് : പ്രമുഖ സീരിയലിലെ താരങ്ങളെ കസ്റ്റഡിയിലെടുത്തു

ലോക്ക്ഡൗണിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ലംഘിച്ച് ഷൂട്ടിംഗ് നടത്തിയതിന് സീരിയൽ താരങ്ങൾ അടക്കം ഇരുപത് പേരെ വർക്കല പോലീസ് കസ്റ്റഡിയിലെടുത്തു. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന സീതാകല്യാണം എന്ന സീരിയലിലെ നടീനടന്‍മാരും അണിയറ പ്രവര്‍ത്തകരുമാണ് പൊലീസിന്റെ പിടിയിലായത്. വർക്കലയിലെ ഒരു റിസോർട്ടിൽ വച്ചാണ് ഇവർ രഹസ്യമായി സീരിയൽ ഷൂട്ട് ചെയ്തത്.

റിസോർട്ടിൽ നിയമലംഘനം നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് പരിശോധനയ്‌ക്കെത്തിയത്. പൊലീസെത്തിയപ്പോൾ സീരിയൽ താരങ്ങളും ടെക്നീഷ്യൻമാരുമടക്കം ഇരുപതോളം പേരുണ്ടായിരുന്നു. ഇവർക്കെതിരെ പകർച്ചവ്യാധി പ്രതിരോധ ഓർഡിനൻസ് പ്രകാരം കേസെടുക്കും. റിസോർട്ടിൽ നിയമം ലംഘിച്ച് ചിത്രീകരണത്തന് അവസരമൊരുക്കിയതിന് ഉടമയ്‌ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

ലോക്ക് ഡൌൺ ചട്ടം ലംഘിച്ചു ഷൂട്ടിംഗ് : പ്രമുഖ സീരിയലിലെ താരങ്ങളെ കസ്റ്റഡിയിലെടുത്തു - The Political Editor