Categories
latest news

ഈ ആരാധനാകേന്ദ്രം ഇനി 300 കിടക്കകളുള്ള ആതുരാലയമാണ് !

ആരാധനാകേന്ദ്രങ്ങളില്‍ ഇരിക്കുന്ന ദൈവങ്ങള്‍ ഏറ്റവും സന്തോഷിക്കുക അവ മനുഷ്യരുടെ ജീവന്‍ രക്ഷിക്കുന്ന ആതുരാലയങ്ങളായി മാറുമ്പോഴായിരിക്കും. എങ്കില്‍ ഹൈദരാബാദിലെ ഹഫീസ്‌പേട്ടിലെ ആ ക്രിസ്ത്യന്‍ ദേവാലയം ഇപ്പോള്‍ യഥാര്‍ഥ ദൈവഗേഹമാണ്. 300 കിടക്കകളുള്ള കൊവിഡ് ഐസോലേഷന്‍ കേന്ദ്രമാക്കി മാറ്റിയിരിക്കയാണ് . കാല്‍വരി ടെമ്പിള്‍ എന്ന ആരാധനാകേന്ദ്രം ആതുരാലയമാക്കി മാറ്റാന്‍ അവിടുത്തെ പാസ്റ്റര്‍ തന്നെ സമ്മതിക്കുകയായിരുന്നു. മാത്രമല്ല, തെലങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ സഭയുടെ എല്ലാ പള്ളികളും ചികില്‍സയക്കായി വിട്ടുകൊടുക്കാനും തീരുമാനമായിട്ടുണ്ടെന്ന് കാല്‍വരി ടെമ്പിള്‍ സ്ഥാപകനും പാസ്റ്ററുമായ ഡോ. പി. സതീഷ്‌കുമാര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

Spread the love
English Summary: christian church converted as a kovid isolation centre in hyderabad

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick