• Home
  • kerala
  • വാക്‌സിൻ എവിടുണ്ടാവും ?കണ്ടെത്താൻ ‘വാക്‌സിൻ ബെൽ” വെബ്‌സൈറ്റ് റെഡി

വാക്‌സിൻ എവിടുണ്ടാവും ?കണ്ടെത്താൻ ‘വാക്‌സിൻ ബെൽ” വെബ്‌സൈറ്റ് റെഡി

കൊവിഡ് പ്രതിരോധ വാക്‌സിൻ ‘കൈയെത്തും ദൂരത്തു”ണ്ടെങ്കിൽ അത് കണ്ടെത്താൻ ‘വാക്‌സിൻ ബെൽ” വെബ്‌സൈറ്റ് റെഡി. തിരുവനന്തപുരത്തെ ബഹുരാഷ്ട്ര കമ്പനിയിൽ സീനിയർ സോഫ്ട്‌വെയർ എൻജിനിയറായ പഴയന്നൂർ സ്വദേശി ടി.ആർ. വിനോദാണ് വെബ്‌സൈറ്റ് ഒരുക്കിയത്. ഇതിൽ https://vaccinebell.in ൽ സൗജന്യമായി രജിസ്റ്റർ ചെയ്യാം. സംസ്ഥാനം, ജില്ല, ആശുപത്രി (ആരോഗ്യകേന്ദ്രം) എന്നിവ നൽകി വേണം രജിസ്റ്റർ ചെയ്യാൻ.കൊവിൻ വെബ്‌സൈറ്റ് വഴിയോ ആരോഗ്യസേതു ആപ് വഴിയോ വാക്‌സിൻ ബുക്ക് ചെയ്തവർക്കും വാക്‌സിൻ സ്റ്റോക്കുണ്ടോ എന്നറിയാം. കൊവിൻ വെബ്‌സൈറ്റ്, ആരോഗ്യസേതു ആപ് എന്നിവയിൽ വാക്‌സിന്റെ സ്റ്റോക്ക് സംബന്ധിച്ച വിവരം ലഭിക്കില്ല. എന്നാൽ വാക്‌സിൻ ബെല്ലിൽ മൊബൈൽ നമ്പരോ ഇ-മെയിൽ വിലാസമോ നൽകി രജിസ്റ്റർ ചെയ്യുന്നതോടെ ആരോഗ്യ കേന്ദ്രത്തിൽ വാക്‌സിനെത്തിയാൽ സന്ദേശം ലഭ്യമാകും.

Leave a Reply

Your email address will not be published. Required fields are marked *

വാക്‌സിൻ എവിടുണ്ടാവും ?കണ്ടെത്താൻ 'വാക്‌സിൻ ബെൽ" വെബ്‌സൈറ്റ് റെഡി - The Political Editor