• Home
  • kerala
  • കൊവിഡ് പ്രതിരോധ സാമഗ്രികള്‍ക്ക് സര്‍ക്കാര്‍ നേരത്തെ നിശ്ചയിച്ച വില പുതുക്കി

കൊവിഡ് പ്രതിരോധ സാമഗ്രികള്‍ക്ക് സര്‍ക്കാര്‍ നേരത്തെ നിശ്ചയിച്ച വില പുതുക്കി

കൊവിഡ് പ്രതിരോധ സാമഗ്രികള്‍ക്ക് സര്‍ക്കാര്‍ നേരത്തെ നിശ്ചയിച്ച വില പുതുക്കി നിശ്ചയിച്ചു. സര്‍ക്കാര്‍ പറഞ്ഞ വില അപര്യാപ്തമാണെന്ന് വിതരണക്കാര്‍ പരാതി ഉന്നയിച്ചതിനെത്തുടര്‍ന്നാണിത്. സര്‍ക്കാര്‍ പറഞ്ഞ വിലയ്ക്ക് വിറ്റാല്‍ മുതലാകില്ല എന്നതാണ് വിതരണക്കാരുടെ വാദം. സര്‍ക്കാരിന്റെ വില നിയന്ത്രണം അതു കൊണ്ടു തന്നെ വിതരണക്കാര്‍ നടപ്പാക്കിയിരുന്നില്ല. ഫലത്തില്‍ പഴയ മാതിരി തോന്നിയ വിലയാണ് വിപണിയില്‍ ഉണ്ടായിരുന്നത്. ഇതേത്തുടര്‍ന്നാണ് സര്‍ക്കാര്‍ തന്നെ വില പുനര്‍നിര്‍ണയിച്ചു നല്‍കിയത്.

പി പി ഇ കിറ്റിന്റെ വില 273 ല്‍ നിന്ന് 328 ആയും എന്‍ -95 മാസ്കിന്റെ വില 22 ല്‍ നിന്ന് 26 ആയും ട്രിപ്പിള്‍ ലയര്‍ മാസ്കിന് 5 രൂപയായും വര്‍ധിപ്പിച്ചു, പള്‍സ് ഓക്സി മീറ്ററിന്റെ വില 1500 ല്‍ നിന്ന് 1800 ആയി ഉയര്‍ത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

കൊവിഡ് പ്രതിരോധ സാമഗ്രികള്‍ക്ക് സര്‍ക്കാര്‍ നേരത്തെ നിശ്ചയിച്ച വില പുതുക്കി - The Political Editor