• Home
  • kerala
  • എം.ബി.രാജേഷ് സ്പീക്കർ … 96-40

എം.ബി.രാജേഷ് സ്പീക്കർ … 96-40

പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കറായി സിപിഎമ്മിലെ എം.ബി.രാജേഷ് തിരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസിലെ പി.സി.വിഷ്ണുനാഥിനെ 40 ന് എതിരെ 96 വോട്ടുകൾക്ക് ആണ്പരാജയപ്പെടുത്തിയത്.

പാലക്കാട് ജില്ലയിലെ തൃത്താല മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സാമാജികനാണ് രാജേഷ്.

കേരള നിയമസഭയുടെ 21 മത്തെ അധ്യക്ഷനാണ്. രണ്ടു തവണ (2009, 2014 ) പാലക്കാട്ടു നിന്നുള്ള ലോക്സഭാംഗമായിരുന്നു. ബാലകൃഷ്ണൻ നായരുടെ എം.കെ.രമണിയുടെയും മകനായി 1971 മാർച്ച് 12ന് പഞ്ചാബിലെ ജലന്തറിലാണ് ജനനം. ആർ. നിനിതയാണ് ഭാര്യ.

നാളെയും, വ്യാഴവും സഭ ചേരില്ല. വെള്ളിയാഴ്ച സഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം നടക്കും

Leave a Reply

Your email address will not be published. Required fields are marked *

എം.ബി.രാജേഷ് സ്പീക്കർ ... 96-40 - The Political Editor