• Home
  • kerala
  • കാശു പിരിച്ചു പോക്കറ്റിലാക്കി എന്നെ തോൽപ്പിച്ചു- കോൺഗ്രസ് നേതാക്കൾക്കെതിരെ നടൻ ധർമജൻ ബോൾഗാട്ടി

കാശു പിരിച്ചു പോക്കറ്റിലാക്കി എന്നെ തോൽപ്പിച്ചു- കോൺഗ്രസ് നേതാക്കൾക്കെതിരെ നടൻ ധർമജൻ ബോൾഗാട്ടി

നിയമസഭാ തിരഞ്ഞെടുപ്പില്‍ ബാലുശ്ശേരി മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന പ്രമുഖ നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി തന്റെ പേരില്‍ ഒരു കെ.പി.സി.സി. സെക്രട്ടറി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വന്‍ തുക പിരിച്ച് പോക്കറ്റിലാക്കിയതായി പരാതി ഉയര്‍ത്തുന്നു. തനിക്കു വേണ്ടി പാര്‍ടി പലയിടത്തും നന്നായി പ്രവര്‍ത്തിച്ചില്ല. പാര്‍ടിക്ക് ആധിപത്യമുളള ഇടങ്ങളില്‍ പോലും തനിക്ക് മേല്‍ക്കൈ കിട്ടിയില്ലെന്നും ധര്‍മജന്‍ ആരോപിച്ചു. കെ.പി.സി.സി. പ്രസിഡണ്ടിന് ഇതെല്ലാം വെച്ച് വിശദമായി പരാതി നല്‍കിയിട്ടുണ്ടെന്നും ധര്‍മജന്‍ വ്യക്തമാക്കി.

കെപിസിസി സെക്രട്ടറിയും യുഡിഎഫ് മണ്ഡലം ഭാരവാഹിയും ചേര്‍ന്നു തന്റെ പേരില്‍ ലക്ഷങ്ങള്‍ പിരിച്ചെടുത്തതായും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാതെ ഇവര്‍ തട്ടിയെടുത്തുവെന്നും ധർമജൻ പറയുന്നു.
താന്‍ സ്ഥാനാര്‍ത്ഥിയാകുന്നതില്‍ പ്രതിഷേധിച്ച് പത്ര സമ്മേളനം നടത്തിയ വ്യക്തിക്ക് തന്നെ തെരഞ്ഞെടുപ്പ് ചുമതല നല്‍കി. തന്നെ തോല്‍പ്പിക്കാന്‍ കെപിസിസി സെക്രട്ടറിക്കൊപ്പം ഇയാള്‍ പ്രവര്‍ത്തിച്ചു. ഇരുവര്‍ക്കും മറ്റൊരാളെ സ്ഥാനാര്‍ത്ഥിയാക്കാനായിരുന്നു ആഗ്രഹം. ജാതിയിൽ താഴ്ന്നത് മൂലം വോട്ട് കിട്ടില്ലെന്ന്‌ പ്രചാരണം ഉണ്ടായി.

ധർമജൻ കുടുംബത്തോടൊപ്പം

മണ്ഡലത്തിലെ 25 ശതമാനം ബൂത്തുകളില്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി പേരിനു മാത്രമായിരുന്നു. കോണ്‍ഗ്രസിന് സ്വാധീനമുള്ള ഉണ്ണികുളത്ത് ഒരു വട്ടം പോലും വീടു കയറിയിറങ്ങിയുള്ള പ്രവര്‍ത്തനം നടന്നിട്ടില്ല. ബൂത്തുതല പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ എഐസിസി നിയോഗിച്ച പ്രതിനിധികള്‍ക്ക് മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ പോലും തെരഞ്ഞെടുത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവര്‍ക്ക് കഴിഞ്ഞില്ലെന്നും ധര്‍മജന്‍ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

കാശു പിരിച്ചു പോക്കറ്റിലാക്കി എന്നെ തോൽപ്പിച്ചു- കോൺഗ്രസ് നേതാക്കൾക്കെതിരെ നടൻ ധർമജൻ ബോൾഗാട്ടി - The Political Editor