• Home
  • kerala
  • ഇനി സ്വയം കൊവിഡ് പരിശോധന നടത്താം രണ്ടു മിനിട്ട് കൊണ്ട്, കാല്‍മണിക്കൂറിനകം ഫലം

ഇനി സ്വയം കൊവിഡ് പരിശോധന നടത്താം രണ്ടു മിനിട്ട് കൊണ്ട്, കാല്‍മണിക്കൂറിനകം ഫലം

കൊവിഡ് പരിശോധനയില്‍ വലിയൊരു വഴിത്തിരിവുണ്ടാക്കുന്ന ഒരു പരിശോധനാ കിറ്റ് കൊവി സെല്‍ഫ് എന്ന പേരില്‍ പുറത്തിറക്കി. ആര്‍ക്കും വീട്ടില്‍ വെച്ചു പോലും സ്വയം ആന്റിജന്‍ പരിശോധന നടത്താവുന്ന കിറ്റ് നിര്‍മ്മിച്ചത് പൂനെയിലുള്ള മൈലാബ് ഡിസ്‌കവറി സൊല്യൂഷന്‍സ് ആണ്. കിറ്റിന്റെ മുകളിലുള്ള നിര്‍ദ്ദേശങ്ങള്‍ വായിച്ച് സ്വയം തന്നെ പരിശോധന നടത്താന്‍ രണ്ട് മിനിറ്റ് മാത്രം മതി. 15 മിനിട്ടിനകം പരിശോധനാ ഫലം ലഭിക്കും. ഇത് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്ലിക്കേഷനിലേക്ക് അപ് ലോഡ് ചെയ്യാവുന്നതാണ്. ഐ.സി.എം.ആറിന്റെ അംഗീകാരം കിറ്റിന് കിട്ടിയിട്ടുണ്ട്.
രോഗലക്ഷണം ഇല്ലാത്തവര്‍ക്കു വേണ്ടിയാണ് ഈ കിറ്റ്. ലക്ഷണമുള്ളവര്‍ ഈ കിറ്റ് ഉപയോഗിച്ച് പരിശോധിച്ച് നെഗറ്റീവ് ഫലമാണ് കിട്ടുന്നതെങ്കില്‍ ഉടനെ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റും നടത്തി വേണം നെഗറ്റീവാണോ എന്ന് ഉറപ്പിക്കാന്‍.

Leave a Reply

Your email address will not be published. Required fields are marked *

<label for="comment">Comment's</label>