സി.പി.ഐ. തീരുമാനിച്ച മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് പാര്‍ടി ധാരണ പ്രഖ്യാപിച്ചു. മുന്‍ ചീഫ് വിപ്പ് ആയിരുന്ന കെ.രാജന്‍ റവന്യൂ മന്ത്രിയാകും. നേരത്തെ ഇ.ചന്ദ്രശേഖരന്‍ വഹിച്ചിരുന്ന വകുപ്പാണിത്. സുനില്‍കുമാര്‍ തിളങ്ങിയ കൃഷിവകുപ്പ് ഇത്തവണ പി.പ്രസാദിനായിരിക്കും. ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് ജി.ആര്‍.അനിലിനാണ്. ഘടകകക്ഷികള്‍ക്ക് വകുപ്പുകള്‍ നല്‍കുന്നതിന്റെ ഭാഗമായി വനം വകുപ്പ് വിട്ടുകൊടുക്കാനും മറ്റൊരു വകുപ്പ് സ്വീകരിക്കാനും സി.പി.ഐ.യും സി.പി.എമ്മും ധാരണയായിട്ടുണ്ട്. സി.പി.എം.വിട്ടു നല്‍കുന്ന പുതിയ വകുപ്പ് ചിഞ്ചുറാണിക്ക് ലഭിക്കും.













