• Home
  • kerala
  • ലീല ഹോട്ടൽ ഗ്രൂപ്പ് മുൻ ചെയർമാൻ കൃഷ്ണൻ നായരുടെ ഭാര്യ ലീല അന്തരിച്ചു
Image

ലീല ഹോട്ടൽ ഗ്രൂപ്പ് മുൻ ചെയർമാൻ കൃഷ്ണൻ നായരുടെ ഭാര്യ ലീല അന്തരിച്ചു

ലീല ഹോട്ടൽ ഗ്രൂപ്പ് മുൻ ചെയർമാൻ അന്തരിച്ച ക്യാപ്റ്റൻ കൃഷ്ണൻ നായരുടെ ഭാര്യയും ഇപ്പോളത്തെ ചെയർമാൻ വിവേക് നായരുടെ മാതാവുമായ ലീല കൃഷ്ണൻ നായർ മുംബൈയിൽ അന്തരിച്ചു. ഇന്ന് വെളുപ്പിന് ആറരയോടെയായിരുന്നു ആയിരുന്നു അന്ത്യം. 90 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് മൂന്നാഴ്ചയോളമായി മുംബയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക്. രണ്ടു മക്കളാണ് ഈ ദമ്പതികൾക്ക്. ദിനേശ് നായർ ആണ് രണ്ടാമത്തെ മകൻ.

ലീലാ ഗ്രൂപ്പിന്റെ സ്ഥാപകനായ ക്യാപ്റ്റന്‍ കൃഷ്ണന്‍ നായര്‍ 2014 മെയ് മാസം 17-ാം തീയതിയാണ് മരിച്ചത്. ഭാര്യയുടെ മരണം മെയ് 16-ന് ആണ് എന്നതിലെ യാദൃച്ഛികത ശ്രദ്ധേയം. കണ്ണൂര്‍ സ്വദേശിയായ കൃഷ്ണന്‍നായര്‍ തന്റെ ഭാര്യയുടെ പേരിലാണ് പിന്നീട് ആഗോള പ്രശസ്തമായ ഹോട്ടല്‍ ഹോസ്പിറ്റാലിറ്റി സംരംഭം തുടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *

ലീല ഹോട്ടൽ ഗ്രൂപ്പ് മുൻ ചെയർമാൻ കൃഷ്ണൻ നായരുടെ ഭാര്യ ലീല അന്തരിച്ചു - The Political Editor