കോവിഡ് പ്രതിരോധ പ്രവർത്തനത്തിലും സന്നദ്ധ പ്രവർത്തനത്തിലും വളണ്ടിയർമാർ ഒരു തരത്തിലുള്ള രാഷ്ട്രീയ ചിഹ്നങ്ങളും കൊടിയും വേഷവും ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി. വളണ്ടിയർമാർക്ക് പ്രത്യേകം പ്രത്യേകം രാഷ്ട്രീയം കാണും. എന്നാല്‍ അവര്‍ കൂട്ടായി ഒരുമയോടെയാണ് വളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കുന്നത്. കൊടി വെച്ചും ചിഹ്നം വെച്ചും ഉള്ള പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കരുത്. കൂട്ടായ പ്രവർത്തനത്തിന്റെ ഭാഗമാവുകയാണ് വേണ്ടത്. വളണ്ടിയര്‍മാര്‍ അതത് സ്ഥലത് തന്നെ ഉള്ളവര്‍ ആയതിനാല്‍ തിരിച്ചറിയാന്‍ ഇത്തരം പ്രവൃത്തിയുടെ ആവശ്യമില്ല. ഇത് യോജിപ്പിന് ചില തടസ്സങ്ങൾ ഉണ്ടാക്കാം. അക്കാര്യം തദ്ദേശ സ്വയം ഭരണ സ്ഥാപന പ്രതിനിധികള്‍ ശ്രദ്ധിക്കണം–മുഖ്യമന്ത്രി പറഞ്ഞു.














