• Home
  • kerala
  • മാടമ്പ് കുഞ്ഞുക്കുട്ടന്‍ അന്തരിച്ചു

മാടമ്പ് കുഞ്ഞുക്കുട്ടന്‍ അന്തരിച്ചു

പ്രശസ്ത നോവലിസ്റ്റും തിരക്കഥാകൃത്തും നടനുമായ മാടമ്പ് കുഞ്ഞുക്കുട്ടന്‍ (മാടമ്പ് ശങ്കരന്‍ നമ്പൂതിരി) അന്തരിച്ചു. 81 വയസായിരുന്നു. ദീർഘ നാളായി കാൻസർ ബാധിതനായി ചികിത്സയിൽ ആയിരുന്നു. ഇപ്പോൾ കൊവിഡ് ബാധിച്ച് തൃശ്ശൂരിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. മഹാപ്രസ്ഥാനം, ഭ്രഷ്ട്, അശ്വത്ഥാമാവ്, അവിഘ്നമസ്തു, സാരമേയം, വാസുദേവ കിണി, പൂര്‍ണമിദം അടക്കം നിരവധി നോവലുകള്‍ രചിച്ചു.

1983-ലെ മികച്ച നോവല്‍ സാഹിത്യത്തിനുളള കേരള സാഹിത്യ അക്കാദമി പുരസ്കാരം ‘മഹാപ്രസ്ഥാനം’ എന്ന നോവലിനു ലഭിച്ചു. 2000-ല്‍ കരുണം എന്ന ചിത്രത്തിന്‍റെ തിരക്കഥയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ചു. വടക്കുംനാഥന്‍, പോത്തന്‍വാവ, അഗ്നിനക്ഷത്രം, കരുണം, അഗ്നിസാക്ഷി, ചിത്രശലഭം, ദേശാടനം, അശ്വത്ഥാമാവ് എന്നിവ അടക്കം ഇരുപതോളം ചിത്രങ്ങളില്‍ അഭിനയിച്ചു. ആദ്യ കാലത്തു കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തോട് ആഭിമുഖ്യം ഉണ്ടായിരുന്ന മാടമ്പ് പിന്നീട് ബിജെപി അനുകൂലിയായി മാറുകയും നിയമസഭാ തിരഞ്ഞെടുപ്പിൽ കൊടുങ്ങലൂരിൽ നിന്നും മത്സരിക്കുകയും ചെയ്തിട്ടുണ്ട്. രാഷ്ട്രീയത്തിന് ഉപരിയായി ബഹുമുഖ പ്രതിഭ എന്ന നിലയിലാണ് മലയാളി ലോകം മാടമ്പിനെ ഓർക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

മാടമ്പ് കുഞ്ഞുക്കുട്ടന്‍ അന്തരിച്ചു - The Political Editor