• Home
  • latest news
  • തര്‍ക്കം തീരുമാനമായി, ആസ്സാമില്‍ നിലവിലുള്ള മുഖ്യമന്ത്രിക്ക് സ്ഥാനം പോയി, ഹിമന്ദ ബിശ്വ ശര്‍മ്മ മുഖ്യമന്ത്രിയാകും

തര്‍ക്കം തീരുമാനമായി, ആസ്സാമില്‍ നിലവിലുള്ള മുഖ്യമന്ത്രിക്ക് സ്ഥാനം പോയി, ഹിമന്ദ ബിശ്വ ശര്‍മ്മ മുഖ്യമന്ത്രിയാകും

ആസ്സാമില്‍ പുതിയ സര്‍ക്കാര്‍ വരുമ്പോള്‍ മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്താന്‍ നിലവിലുള്ള മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടു. സോനോവാളും ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയും തമ്മില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കടുത്ത തര്‍ക്കമായിരുന്നു. തിരഞ്ഞെടുപ്പില്‍ വിജയത്തിലേക്കു നയിച്ചത് ശര്‍മ്മയുടെ തന്ത്രങ്ങളായിരുന്നു എന്നത് അംഗീകരിച്ചു കൊണ്ടാണ് അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനം നല്‍കാന്‍ ഡെല്‍ഹിയില്‍ ഇരുവരെയും നേരിട്ട് വിളിച്ച് സമവായ ചര്‍ച്ച നടത്തിയ ദേശീയ നേതൃത്വം തീരുമാനിച്ചത്. അമിതാഷായും വസതിയില്‍ ഇന്നലെ മുതല്‍ തുടങ്ങിയ തര്‍ക്കച്ചര്‍ച്ചയില്‍ ഇന്നാണ് തീരുമാനം ഉണ്ടായത്. കോണ്‍ഗ്രസ് വിട്ട് ബി.ജെ.പി.യിലെത്തിയ നേതാവാണ് ഹിമന്ത ബിശ്വ ശര്‍മ്മ.

നിയമസഭാ കക്ഷി യോഗത്തിലാണ് തീരുമാനം എടുത്തത്. മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ ഹിമന്ത ബിശ്വ ശര്‍മയുടെ പേര് നിര്‍ദേശിക്കുകയായിരുന്നു.

തുടര്‍ന്ന് ഇന്ന് നിയമസഭാ കക്ഷി യോഗം ചേര്‍ന്ന് മുഖ്യമന്ത്രിയെ തീരുമാനിക്കുകയായിരുന്നു. 2015-ലാണ് കോണ്‍ഗ്രസില്‍നിന്ന് ഹിമന്ത ബിജെപിയിലെത്തിയത്. തെരഞ്ഞെടുപ്പില്‍ 75 സീറ്റുകള്‍ ബിജെപി നയിക്കുന്ന സഖ്യത്തിന് ലഭിച്ചിരുന്നു. കോണ്‍ഗ്രസ് സഖ്യത്തിന് 50 സീറ്റും.

Leave a Reply

Your email address will not be published. Required fields are marked *

തര്‍ക്കം തീരുമാനമായി, ആസ്സാമില്‍ നിലവിലുള്ള മുഖ്യമന്ത്രിക്ക് സ്ഥാനം പോയി, ഹിമന്ദ ബിശ്വ ശര്‍മ്മ മുഖ്യമന്ത്രിയാകും - The Political Editor