• Home
  • latest news
  • വാക്‌സിന്‍ പാഴാക്കുന്നതില്‍ തമിഴ്‌നാടും ലക്ഷദ്വീപും ആസ്സാമും ‘മിടുക്കര്‍’

വാക്‌സിന്‍ പാഴാക്കുന്നതില്‍ തമിഴ്‌നാടും ലക്ഷദ്വീപും ആസ്സാമും ‘മിടുക്കര്‍’

ജീവന്റെ വിലയുള്ള ജാഗ്രത വേണം ഇപ്പോള്‍ ഏറെ ക്ഷാമമുള്ള കോവിഡ് വാക്‌സിന്‍ കിട്ടാന്‍. എന്നാലോ കിട്ടിയ വാക്‌സിന്‍ ഉപയോഗശൂന്യമാക്കുന്നതില്‍ ചില സംസ്ഥാനങ്ങള്‍ ഏറെ മുന്നിലാണെന്ന് കണക്കുകള്‍ കാണിക്കുന്നു.

കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപ് ആണ് ഇക്കാര്യത്തില്‍ കാര്യമായ തിരുത്തല്‍ ആവശ്യമുള്ള സ്ഥലം. അവര്‍ ഉപയോഗ ശൂന്യമാക്കി കളയുന്ന വാക്‌സിന്‍ അവര്‍ക്ക് ആകെ കിട്ടുന്നതിന്റെ 9.76 ശതമാനമാണ് എന്നറിയുമ്പോള്‍ നമുക്ക് ദേഷ്യം തോന്നാം. എന്നാല്‍ തമിഴ്‌നാട് തൊട്ടടുത്തു തന്നെയുണ്ട്– കിട്ടുന്നതിന്റെ 8.83 ശതമാനം വാക്‌സിനും അവര്‍ വേസ്റ്റ് ആക്കുന്നു. തൊട്ടുപിന്നില്‍ ആസ്സാം–7.70 ശതമാനം. അതു കഴിഞ്ഞാല്‍ മണിപ്പൂര്‍–7.44 ശതമാനം. പിന്നെ ഹരിയാന, പഞ്ചാബ്, ബിഹാര്‍, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങള്‍. ഏറ്റവും കുറവ് പാഴാക്കുന്നത് മേഘാലയ ആണ്–4.01 ശതമാനം.

കിട്ടിയ വാക്‌സിന്‍ പാഴാക്കുന്നില്ല എന്നു മാ്ത്രമല്ല, ബോണസ്സായി കിട്ടുന്ന വാക്‌സിന്‍ കൂടി ഉപയോഗപ്പെടുത്തി രാജ്യത്ത് തന്നെ അഭിമാനമുയര്‍ത്തിയ നഴ്‌സുമാരുള്ള ഏക സംസ്ഥാനമാണ് കേരളം. ഈ മികവിന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം കേരളത്തിലെ നഴ്‌സുമാരെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

വാക്‌സിന്‍ പാഴാക്കുന്നതില്‍ തമിഴ്‌നാടും ലക്ഷദ്വീപും ആസ്സാമും 'മിടുക്കര്‍' - The Political Editor