• Home
  • kerala
  • ലീഗ് നിയമസഭാ കക്ഷി നേതാവായി കുഞ്ഞാലിക്കുട്ടി, മുനീർ ഉപനേതാവ്

ലീഗ് നിയമസഭാ കക്ഷി നേതാവായി കുഞ്ഞാലിക്കുട്ടി, മുനീർ ഉപനേതാവ്

കേരള നിയമസഭയിൽ മുസ്ലിം ലീഗിന്റെ നിയമസഭാ കക്ഷി നേതാവായി നേതാവായി പികെ കുഞ്ഞാലിക്കുട്ടിയെയും ഉപ നേതാവായി എം കെ മുനീറിനെയും തിരഞ്ഞെടുത്തു. ഇന്ന് ചേർന്ന മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗമാണ് കുഞ്ഞാലിക്കുട്ടിയെ തിരഞ്ഞെടുത്തത്.

തെരഞ്ഞെടുപ്പിൽ ഉണ്ടായ ഇടത് തരംഗത്തിൽ യുഡിഎഫിന് കനത്ത തിരിച്ചടി ഉണ്ടായപ്പോഴും ലീഗ് കോട്ടകൾ മാത്രമാണ് വീഴാതെ നിന്നതെന്ന് ഇ .ടി. മുഹമ്മദ് ബഷീർ പറഞ്ഞു. ഉന്നതാധികാര സമിതി യോഗത്തിന് ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *

ലീഗ് നിയമസഭാ കക്ഷി നേതാവായി കുഞ്ഞാലിക്കുട്ടി, മുനീർ ഉപനേതാവ് - The Political Editor