• Home
  • latest news
  • ഒടുവില്‍ കമല്‍ ഹാസന്‍ ജയിച്ചില്ല…

ഒടുവില്‍ കമല്‍ ഹാസന്‍ ജയിച്ചില്ല…

കനത്ത പോരാട്ടമായിരുന്നു അത്. ബി.ജെ.പി.യമായി ഇഞ്ചോടിഞ്ച് യുദ്ധം. കോയമ്പത്തൂര്‍ സൗത്തിലെ മല്‍സരത്തല്‍ ഒടുവില്‍ ഉലക നായകന്‍ കീഴടങ്ങേണ്ടി വന്നു. 33.26 ശതമാനം വോട്ടു നേടിയ കമലിനെ 34.38 ശതമാനം നേടിയ വാനതി ശ്രീനിവാസന്‍ പരാജയപ്പെടുത്തി. ആദ്യഘട്ടത്തിലൊക്കെ കമല്‍ഹാസന്‍ ജയിച്ചു എന്ന തോന്നലുണ്ടാക്കിയാണ് വോട്ടെണ്ണല്‍ പുരോഗമിച്ചത്. എന്നാല്‍ അവസാനം നഷ്ടപ്പെടുകയായിരുന്നു. മക്കള്‍ നീതി മയ്യം എന്ന പാര്‍ടിയുടെ തലവന്‍ കൂടിയാണ് കമല്‍ഹാസന്‍. പരാജയം പാര്‍ടിക്ക് വലിയ ക്ഷീണം തന്നെയാണെന്ന് വ്യക്തം.

Leave a Reply

Your email address will not be published. Required fields are marked *

<label for="comment">Comment's</label>