• Home
  • latest news
  • ബി.ജെ.പി. സംസ്ഥാനങ്ങളും തയ്യാറായില്ല, 18-45 വയസ്സുകാരുടെ വാക്‌സിനേഷന്‍ തുടക്കം പിഴച്ചു

ബി.ജെ.പി. സംസ്ഥാനങ്ങളും തയ്യാറായില്ല, 18-45 വയസ്സുകാരുടെ വാക്‌സിനേഷന്‍ തുടക്കം പിഴച്ചു

18 വയസ്സിനും 45 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് രാജ്യവ്യാപകമായി മെയ് ഒന്നിന് തുടങ്ങാനിരുന്ന വാക്‌സിനേഷന്‍ താളം തുടക്കത്തിലേ പിഴച്ചു. ബി.ജെ.പി. ഭരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളും ഒപ്പം മറ്റ് ആറ് സംസ്ഥാനങ്ങളും ഇന്ന് വാക്‌സിനേഷന്‍ തുടങ്ങാന്‍ തയ്യാറായിട്ടില്ല. ആവശ്യത്തിന് വാക്‌സിന്‍ ലഭ്യമല്ലാത്തതാണ് കാരണം.

ബി.ജെ.പി. ഭരിക്കുന്ന മധ്യപ്രദേശ്, ഗോവ, ഗുജറാത്ത്, അരുണാചല്‍ പ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളും ഒപ്പം ബംഗാള്‍, ഡെല്‍ഹി, ഒഡീഷ, പഞ്ചാബ്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളും 18-45 വാക്‌സിനേഷന്‍ തുടങ്ങാന്‍ വിസമ്മതിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

ബി.ജെ.പി. സംസ്ഥാനങ്ങളും തയ്യാറായില്ല, 18-45 വയസ്സുകാരുടെ വാക്‌സിനേഷന്‍ തുടക്കം പിഴച്ചു - The Political Editor