സിപിഎം പാർട്ടി കോൺഗ്രസ് : ചരിത്ര ചിത്രപ്രദർശനം മാർച്ച് 30 ന് ആരംഭിക്കും

കണ്ണൂർ സിപിഎം 23ാം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന ചരിത്ര ചിത്ര പ്രദർശനം കണ്ണൂർ കലക്ട്രേറ്റ് മൈതാനിയിൽ 30 ന് ആരംഭിക്കും . പ്രമുഖ ചരിത്രകാരനും സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനുമായഡോ.രാജൻ ഗുരുക്കൾ ഉദ്ഘാടനം ചെയ്യും. കണ്ണൂർ കലക്ട്രേറ്റ് മൈതാനിയിൽ പ്രത്യേകം തയ്യാറാക്കിയ നഗരിയിലാണ് പ്രദർശനം നടക്കുക.സാർവദേശീയ രാഷ്ട്രീയ ച...

രാജ്യസഭ തിരഞ്ഞെടുപ്പ് ഈ മാസം 31ന്… എൽ ജെ ഡി ക്ക്‌ ഇടത് മുന്നണി സീറ്റ് നൽകില്ല

കേരളമടക്കം ആറ് സംസ്ഥാനങ്ങളിൽ രാജ്യ സഭ തിരഞ്ഞെടുപ്പ് മാർച്ച്‌ 31 ന് നടക്കും. അതേ സമയം കേരളത്തിലെ എൽ ജെ ഡി നേതാവ് എം.വി. ശ്രേയാംസ് കുമാറിന്റെ ഒഴിവ് വീണ്ടും എൽ ജെ ഡി ക്ക്‌ നൽകില്ലെന്ന് റിപ്പോർട്ട്‌. സിപിഎമ്മോ സിപിഐ യോ ആയിരിക്കും എൽ ഡി എഫിന്റെ സീറ്റിൽ മത്സരിക്കുക. ഇടതുമുന്നണിയുടെ ഒരു സീറ്റില്‍ സി പി ഐ അവകാശവാദം ഉന്നയിച്ചേക്കുമെന്നും സൂചനയുണ്ട്. ...

സെക്രട്ടേറിയറ്റില്‍ ഇല്ല…ജനഹൃദയത്തിലുണ്ട്…തള്ളിപ്പറഞ്ഞാലും എന്നും എപ്പോഴും ഇടനെഞ്ചില്‍ തന്നെ : പി.ജയരാജനെ തഴഞ്ഞതില്‍ വിമര്‍ശിച്ച് മകനും

ഇളമുറക്കാരിൽ പലരെയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് പരിഗണിച്ചിട്ടും മുതിർന്ന നേതാവായ പി. ജയരാജനെ ഉൾപ്പെടുത്താത്തതിനെതിരെസിപിഎം നേതൃത്വത്തിന് നേരെ സമൂഹമാധ്യമങ്ങളിൽ വിമർശനം ശക്തമായി. പി ജയരാജനെ വൈകാരികമായി പിന്തുണച്ച് കൊണ്ട് ജയരാജന്റെ മകൻ ഉൾപ്പടെ രംഗത്ത് വരികയും ചെയ്തിരിക്കുകയാണ്. പി.ജയരാജനെ അനുകൂലിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചാരണവും പുറത്...

നോക്കുകൂലിക്ക് ഇനി സിപിഎം പിന്തുണ കിട്ടില്ല, കുറ്റകൃത്യമായി കാണുമെന്ന് കോടിയേരി…ദശാബ്ദങ്ങള്‍ക്കു മുമ്പേ പരസ്യമായി ആദ്യം എതിര്‍ത്ത നേതാവ് പിണറായി

നോക്കു കൂലി വിഷയത്തില്‍ ഇനി സി.പി.എം. പിന്തുണ സി.ഐ.ടി.യുവിന് ലഭിക്കാനിടയില്ല. നോക്കുകൂലി വാങ്ങുന്നത് വ്യക്തിപരമായ കുറ്റകൃത്യമായി കണക്കാക്കുമെന്ന സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന വിരല്‍ ചൂണ്ടുന്നത് നോക്കുകൂലിക്ക് സംഘടനയുടെ പിന്തുണ ഇനി മുതല്‍ ലഭിക്കില്ല എന്നതാണ്. നോക്കുകൂലി വാങ്ങിയാല്‍ അതിനുത്തരവാദികള്‍ അതാത് തൊഴിലാളിക...

സി.പി.എം സംസ്ഥാന സമ്മേളനം : കോടതി നിർദേശം ലംഘിച്ചുള്ള പ്രചാരണത്തിനെതിരെ ഹൈക്കോടതി

സിപിഎം സംസ്ഥാന സമ്മേളനത്തിനായി ഫുട്പാത്തുകൾ കയ്യേറി കൊടിതോരണങ്ങള്‍ സ്ഥാപിക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കോടതിയുടെ ഒട്ടേറെ ഉത്തരവുകളുണ്ടായിട്ടും അതൊക്കെ പരസ്യമായി ലംഘിക്കപ്പെടുന്നുവെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിമർശിച്ചു. ഫുട്പാത്തുകളിലും പാതയോരങ്ങളിലും അപകടകരമായി കൊടികള്‍ സ്ഥാപിച്ചിരിക്കുക്കയാണ്. ഉത്തരവുകള്‍ നടപ്പാ...

സിപിഎം സംസ്ഥാന സമ്മേളനം നാളെ ആരംഭിക്കും…

സി പി എം സംസ്ഥാന സമ്മേളനം നാളെ കൊച്ചിയിൽ തുടക്കമിടും. മറൈൻ ഡ്രൈവിൽ ചെങ്കോട്ടയുടെ മാതൃകയിലൊരുക്കിയ സമ്മേളന നഗരിയിൽ പതാക ഉയർത്തുന്നതോടെ പ്രതിനിധി സമ്മേളനത്തിന് തുടക്കമാകും. പ്രവർത്തന റിപ്പോർട്ട് അംഗീകരിക്കുന്നതിനുള്ള സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് കൊച്ചിയിൽ ചേരും. സമ്മേളനത്തിലവതരിപ്പിക്കാനുള്ള പ്രവർത്തന റിപ്പോർട്ട് അംഗീകരിക്കുകയാണ് സെക്രട്ട...

സിപിഎം പാർട്ടി കോൺഗ്രസ്സ് : യൂ-ട്യൂബ് ചാനൽ ഉദ്ഘാടനം ഇന്ന്

ഏപ്രിൽ 6 മുതൽ 10 വരെ കണ്ണൂരിൽ നടക്കുന്ന സിപിഎം ഇരുപത്തിമൂന്നാമത് പാർട്ടി കോൺഗ്രസിന്റെ പ്രചാരണാർഥം സോഷ്യൽ മീഡിയ സബ്കമ്മിറ്റി ഒരുക്കിയ യൂട്യൂബ് ചാനലിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. രാവിലെ 11.30 ന് കാൽടെക്‌സിലെ സംഘാടക സമിതി ഓഫീസിൽ നടക്കുന്ന ചടങ്ങിൽ പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കും. പാർട്ടി കോൺഗ്രസ് സ്വാഗത സംഘം ഭാര...

കൊലയ്ക്ക് മുൻപ് പോലീസുകാരന് ഫോൺ കോൾ….ഹരിദാസൻ വധത്തിൽ പുതിയ കണ്ണികൾ?

തലശ്ശേരിയിൽ കൊല്ലപ്പെട്ട സി.പി.എം. പ്രവര്‍ത്തകന്‍ ഹരിദാസനെ വധിച്ച കേസിലെ ഒന്നാം പ്രതി ബിജെപി മണ്ഡലം പ്രസിഡന്റ് ലിജേഷ്, കൃത്യത്തിന് അരമണിക്കൂർ മുൻപ് കണ്ണവം സ്റ്റേഷനിലെ സുരേഷ് നരിക്കോടൻ എന്ന പോലീസുകാരനെ ഫോൺ ചെയ്തതായി കണ്ടെത്തൽ.നാലു മിനിറ്റോളം ഇവർ സംസാരിച്ചിട്ടുണ്ട്. പോലീസുകാരനെ വിളിച്ച ശേഷമാണ് ഒന്നാം പ്രതി, ഹരിദാസന്റെ കൂടെ ജോലി ചെയ്യുന്ന സുനേഷ്‌ ...

ഹരിദാസന്റേത് ആസൂത്രിത രാഷ്ട്രീയ കൊലപാതകം തന്നെ…

തലശ്ശേരിയിലെ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ആർ ഇളങ്കോ. രാഷ്ട്രീയ വിദ്വേഷം മൂലം ആസൂത്രിതമായി കൊലപാതകം നടത്തുകയായിരുന്നു. ഗൂഢാലോചന നടത്തിയ നാലുപേരാണ് കസ്റ്റഡിയിലുള്ളതെന്നും കമ്മീഷണര്‍ പറഞ്ഞു.ഇവരിൽ നിന്നും ഫോറന്‍സിക് തെളിവുകള്‍, ഫോണ്‍ രേഖകള്‍ എന്നിവ പൊലീസ് ശേഖരിച്ചിട്ടുണ്ട്. https://thepolit...

യു. പ്രതിഭയുടെ ഫേസ്ബുക്ക്‌ പോസ്റ്റ്‌ സംഘടനാ വിരുദ്ധം : സിപിഎം വിശദീകരണം തേടും…

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കായംകുളത്ത് വോട്ട് ചോര്‍ച്ച ഉണ്ടായി എന്ന യു. പ്രതിഭ എംഎൽഎ യുടെ വിവാദ ഫേസ്ബുക്ക് പോസ്റ്റില്‍ എംഎല്‍എയോട് സിപിഎം വിശദീകരണം തേടും.പ്രതിഭയുടെ ആരോപണം വസ്തുതാവിരുദ്ധവും സംഘടനാവിരുദ്ധവുമാണെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍. നാസ്സര്‍ പറഞ്ഞു. https://thepoliticaleditor.com/2022/02/u-prathibha-mla-on-vote-leak-in-kaya...