കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കാശ്മീരിൽ, മൂന്ന് ദിവസത്തെ സന്ദർശനം

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കാശ്മീരിൽ എത്തും. 2019 ആഗസ്റ്റ് 5 ന് ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുള്ള അമിത് ഷായുടെ ആദ്യ സന്ദർശനമാണിത്. തുടർച്ചയായി ഉണ്ടാകുന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രിയുടെ കാശ്മീർ സന്ദർശനം.ശ്രീനഗറില്‍ നിന്ന് ഷാര്‍ജയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് ഉദ്ഘാട...

കുഞ്ഞിനെ തിരിച്ചു തരണം : സെക്രട്ടറിയേറ്റിനു മുന്നില്‍ അനുപമ നിരാഹാര സമരം തുടങ്ങി

തന്റെ തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ തിരിച്ചുകിട്ടാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ പേരൂര്‍ക്കട സ്വദേശിയും മുന്‍ എസ്‌.എഫ്‌.ഐ. നേതാവുമായ അനുപമ തിരുവനന്തപുരത്ത്‌ സെക്രട്ടറിയേറ്റിനു മുന്നില്‍ നിരാഹാര സമരം ആരംഭിച്ചു. വൈകീട്ട് അഞ്ചു മണി വരെയാണ് സമരം. സമരം പ്രഖ്യാപിച്ച അനുപമയോട് ഇന്ന് രാവിലെ ആരോഗ്യമന്ത്രി വീണാ ജോർജ് വിളിച്ച് സമരത്തിൽ നിന്നും പിന്മ...

മോന്‍സനെക്കൂടാതെ ജീവനക്കാരനും പീഡിപ്പിച്ചെന്ന്‌ പെണ്‍കുട്ടി,തിരുമ്മൽ കേന്ദ്രത്തിൽ ഉന്നതർ എത്തി

പുരാവസ്‌തു തട്ടിപ്പു വീരന്‍ മോന്‍സണ്‍ മാവുങ്കല്‍ പീഡിപ്പിച്ച കേസിലെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി മജിസ്‌ട്രേറ്റിനു മുമ്പാകെ മൊഴി നല്‍കി. മോന്‍സണ്‍ കൂടാതെ അയാളുടെ ജീവനക്കാരനും തന്നെ ഉപദ്രവിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ജീവനക്കാരനെയും അറസ്റ്റ്‌ ചെയ്യും. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മോൻസണിന്റെ ജീവനക്കാരനെ അറസ...

അനുപമയുടെ കുഞ്ഞിന്റെ അച്ഛന്റെ പേരും മേല്‍വിലാസവും തെറ്റിച്ചു നൽകി

അനുപമയുടെ കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റിലും തിരിമറി. കുട്ടിയുടെ അച്ഛന്റെ പേരും മേല്‍വിലാസവും തെറ്റായാണ് ജനനസര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അച്ഛന്‍ അജിത്തിന്റെ പേരിന് പകരം ജയകുമാര്‍ എന്ന പേരാണ് ജനനസര്‍ട്ടിഫിക്കറ്റില്‍ കുട്ടിയുടെ അച്ഛന്റെ പേരിന്റെ സ്ഥാനത്ത് നല്‍കിയിരിക്കുന്നത്. കവടിയാര്‍ കുറവന്‍കോണം സ്വദേശിയാണ് അജിത്. എന്നാല്‍ ...

സെമി ഹൈസ്‌പീഡ്‌ ട്രെയിന്‍ : വായ്പാ ബാധ്യത ഏറ്റെടുക്കാനാകില്ലെന്ന് റെയില്‍വേ മന്ത്രാലയം

സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ വായ്പാ ബാധ്യത ഏറ്റെടുക്കാനാകില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയം. കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം ഉയര്‍ന്ന് വന്നത്. സില്‍വര്‍ ലെയിന്‍ പദ്ധതിക്കായി 33,700 കോടി രൂപ വായ്പ എടുക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിന്റെ ബാധ്...

നര്‍ത്തകി സുധ ചന്ദ്രന്‍ പറഞ്ഞു-എല്ലായ്‌പ്പോഴും എനിക്ക്‌ അപമാനമാണിത്‌…മോദിജി ഇത്‌ അവസാനിപ്പിക്കണം…

മലയാളി വേരുകളുള്ള നര്‍ത്തകിയും അഭിനേത്രിയുമായ സുധാ ചന്ദ്രന്‍ ഇന്‍സ്റ്റഗ്രാമില്‍ ഇട്ട ഒരു വീഡിയോ ഒടുവില്‍ ഫലം കണ്ടു. കൃത്രിമക്കാലുമായി വേദികളില്‍ നിറഞ്ഞാടി ലോകത്തിന്റെ ആദരം ഏറ്റുവാങ്ങിയ കലാകാരിയാണ്‌ സുധ. അവരുടെ ആത്മവിശ്വാസം ജനലക്ഷങ്ങള്‍ക്ക്‌ നല്‍കിയ പ്രചോദനം ചെറുതല്ല. എന്നാല്‍ അവര്‍ തന്നെ എപ്പോഴും വേദനിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു കാര്യത്തെക്കുറി...

അമരീന്ദറിന്റെ ബി.ജെ.പി. സഖ്യത്തിന്‌ കോണ്‍ഗ്രസിന്റെ പാര…അമരീന്ദറിന്‌ ഐ.എസ്‌.ഐ. ബന്ധമുള്ള പാക്‌ യുവതിയുമായി ദുരൂഹ സൗഹൃദം

നവജോത്‌ സിങ്‌ സിദ്ദുവിന്‌ പാകിസ്‌താനില്‍ ബന്ധമുണ്ടെന്നും രാജ്യസുരക്ഷയെ ബാധിക്കുമെന്നും വിമര്‍ശിച്ച്‌ കോണ്‍ഗ്രസിനെ രാഷ്ട്രീയമായി കുരുക്കിലാക്കാന്‍ ശ്രമിച്ചിരുന്ന മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങിന്‌ തിരിച്ച്‌ കോണ്‍ഗ്രസിന്റെ ആപ്പ്‌. ബി.ജെ.പി.യുമായി സഖ്യത്തിലേക്കു പോകാനൊരുങ്ങുന്ന അമരീന്ദറിന്‌ ഐ.എസ്‌.ഐ. ബന്ധമുള്ള പാകിസ്‌താനിയായ ഒരു യുവതിയുമായി ദുര...

ബിഹാറില്‍ മഹാസഖ്യം തകരുന്നു, ആര്‍.ജെ.ഡി.യും കോണ്‍ഗ്രസും വഴിപിരിഞ്ഞു

ബിഹാറില്‍ രാഷ്ട്രീയ ജനതാദളും കോണ്‍ഗ്രസും വഴിപിരിയുന്നു. അവരുടെ ദീര്‍ഘകാലത്തെ മഹാഖഡ്‌ബന്ധന്‍ എന്ന മഹാസഖ്യം തകര്‍ന്നതായി കോണ്‍ഗ്രസ്‌ തന്നെ അംഗീകരിച്ചു. ഇനി ആര്‍.ജെ.ഡി.യുമായി സഖ്യമില്ലെന്ന്‌ ബിഹാര്‍ കോണ്‍ഗ്രസ്‌ നേതാവ്‌ ഭക്തചരണ്‍ദാസ്‌ പറഞ്ഞു. ആര്‍.ജെ.ഡി. ബി.ജെ.പി.യുമായി സഖ്യത്തിലേക്കു നീങ്ങുകയാണെന്നാണ്‌ കോണ്‍ഗ്രസിന്റെ ആരോപണം.നിയമസഭയിലേക്കുള്ള രണ്ട്...

ലഖിംപൂര്‍: മന്ത്രിയുടെ മകനെ അറസ്റ്റ്‌ ചെയ്‌ത ഡി.ഐ.ജി.യെ സ്ഥലം മാറ്റി യോഗി

യു.പി.യിലെ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരുടെ മേല്‍ വാഹനമോടിച്ച്‌ കയറ്റിയ കേന്ദ്രമന്ത്രിപുത്രന്‍ ആശിഷ്‌ മിശ്രയെ അറസ്‌റ്റ്‌ ചെയ്‌ത ഡി.ഐ.ജിയെ യോഗി സര്‍ക്കാര്‍ സ്ഥലം മാറ്റി. ഡി.ഐ.ജി. ഉപേന്ദ്ര അഗര്‍വാളിനെയാണ്‌ മറ്റു ആറ്‌ ഐ.പി.എസ്‌. ഉദ്യോഗസ്ഥരുടെ മാറ്റങ്ങള്‍ക്കൊപ്പം സ്ഥലം മാറ്റിയത്‌. സഹറാന്‍പൂര്‍ ഡി.ഐ.ജിയായിട്ടാണ്‌ മാറ്റിയിരിക്കുന്നത്‌.ലഖിംപൂര്‍ ഖേരി കേ...

നയതന്ത്രബാഗ്‌ സ്വര്‍ണക്കടത്തു കേസില്‍ കസ്റ്റംസ്‌ കുറ്റപത്രം നല്‍കി…ശിവശങ്കര്‍ 29-ാം പ്രതി

നയതന്ത്രബാഗ്‌ വഴിയുള്ള തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസില്‍ കസ്റ്റംസ്‌ കുറ്റപത്രം സമര്‍പിച്ചു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു എം.ശിവശങ്കറിന്‌ കള്ളക്കടത്തിനെക്കുറിച്ച്‌ അറിവുണ്ടായിരുന്നുവെന്ന്‌ കുറ്റപത്രത്തില്‍ പറയുന്നുണ്ട്‌. കേസില്‍ 29-ാം പ്രതിയാണ്‌ ശിവശങ്കര്‍. ശിവശങ്കര്‍ നേരത്തെ തന്റെ പങ്ക്‌ നിഷേധിച്ചിരുന്നു. 2019 ജൂണില...