അനുപമയുടെ കുഞ്ഞിന്റെ ദത്ത് നടപടി നിർത്തിവയ്ക്കാൻ സർക്കാർ ആവശ്യപ്പെടും

അനുപമയുടെ കുഞ്ഞിന്റെ ദത്ത് നടപടി തത്ക്കാലത്തേക്ക് നിർത്തിവയ്ക്കാൻ സർക്കാർ കോടതിയിൽ ആവശ്യപ്പെടും. ഹർജിയിൽ തൽക്കാലം തുടർ നടപടി സ്വീകരിക്കരുതെന്ന് സർക്കാരും ശിശുക്ഷേമ സമിതിയും ദത്ത് നടപടികളിൽ വിധി പുറപ്പെടുവിക്കേണ്ട വഞ്ചിയൂ‌ർ കുടുംബ കോടതിയിൽ ആവശ്യപ്പെടും. കുഞ്ഞിന്റെ അമ്മ അവകാശ വാദവുമായി വന്നിട്ടുണ്ടെന്നും വിഷയം വിവാദമായി നിലനിൽക്കുന്നുവെന്നും കോടത...

അമിത് ഷായുടെ കശ്മീര്‍ സന്ദര്‍ശനം നിര്‍ണായകം….ഷാ ചോദിച്ചു-എന്തുകൊണ്ട് നീളുന്ന ഏറ്റുമുട്ടലുകള്‍…

എന്തുകൊണ്ടാണ് ജമ്മു-കശ്മീരില്‍ ഭീകരരുമായി ഇത്രയും നീളുന്ന ഏറ്റുമുട്ടലുകള്‍ പതിവാകുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ സുരക്ഷാസൈനികമേധാവികളുടെ യോഗത്തില്‍ ആരാഞ്ഞതായി എന്‍.ഡി.ടി.വി. റിപ്പോര്‍ട്ടു ചെയ്തു. താഴ് വരയില്‍ വര്‍ധിക്കുന്ന ഭീകരവാദത്തിനുള്ള ഉത്തരം ഷാ ആവശ്യപ്പെട്ടു എ്ന്നുമാണ് റിപ്പോര്‍ട്ട്. സിവിലിയന്‍മാര്‍ തുടര്‍ച്ചയായി കൊല്ലപ്പെടുന്നത...

ഓസ്‌കാര്‍ അവാര്‍ഡിന് ഇന്ത്യന്‍ എന്‍ട്രിയായി തമിഴ് ചിത്രം, ഒരു മലയാള ചിത്രവും മല്‍സരിച്ചിരുന്നു…

ഇത്തവണത്തെ ഓസ്‌കാര്‍ അവാര്‍ഡിന് ഇന്ത്യയില്‍ നിന്നുള്ള ഔദ്യോഗിക എന്‍ട്രിയായി പി.എസ്.വിനോദ് രാജ് സംവിധാനം ചെയ്ത തമിഴ് ചിത്രമായ കൂഴാങ്കല്‍ (അലങ്കാരക്കല്ലുകൾ-പെബ്ബ്ൾസ് ) തിരഞ്ഞെടുക്കപ്പെട്ടു. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഷാജി.എന്‍.കരുണ്‍ ആണ് ഇക്കാര്യം അറിയിച്ചത്. 2022 മാര്‍ച്ച് 27-നാണ് ഇത്തവണത്തെ ഓസ്‌കാര്‍ അവാര്‍ഡ് ദാനം. മദ്യപാനിയായ ഒരു അച്ഛനും...

ഫോണ്‍ പേ ഇനി എല്ലാ പണമിടപാടും സൗജന്യമല്ല…നല്ലൊരു പണി തന്നിട്ടുണ്ട്‌

മൊബൈല്‍ ഫോണ്‍ റീച്ചാര്‍ജ്ജിന് ഇനി ഓണ്‍ലൈന്‍ മണിട്രാന്‍സ്ഫര്‍ ആപ് ആയ ഫോണ്‍ പേ സേവനത്തുക ഈടാക്കാന്‍ പോകുന്നു. ആദ്യമായാണ് ഇന്ത്യയിലെ ഒരു മണിട്രാന്‍സ്ഫര്‍ ആപ് മൊബൈല്‍ റിച്ചാര്‍ജ്ജിന് ഫീസ് ഈടാക്കുന്നത്. 50 മുതല്‍ 100 രൂപ വരെയുള്ള റീച്ചാര്‍ജ്ജിന് ഒരു രൂപയും നൂറുരൂപയ്ക്കു മേല്‍ രണ്ടു രൂപയുമാണ് ഫീസായി ഈടാക്കുകയെന്ന് കമ്പനി അറിയിച്ചു. ആഗോള റീട്ടെയില്‍ ക...

ലഹരിമാഫിയകള്‍ റസ്റ്റോറന്റില്‍ ഏറ്റുമുട്ടി, ഇന്ത്യന്‍ ട്രാവല്‍ ബ്ലോഗര്‍ വെടിയേറ്റു മരിച്ചു

മെക്‌സിക്കയില്‍ കരീബിയന്‍ തീരത്തെ ഒരു റസ്‌റ്റോറന്റില്‍ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ആഹാരം കഴിച്ചുകൊണ്ടിരിക്കയായിരുന്ന ഹിമാചല്‍ പ്രദേശ് സ്വദേശിയായ ട്രാവല്‍ ബ്ലോഗര്‍ ലഹരിമാഫിയകള്‍ തമ്മിലുള്ള വെടിവെപ്പില്‍ വെടിയേറ്റ് മരിച്ചു. കാലിഫോര്‍ണിയയില്‍ താമസിക്കുന്ന അഞ്ജലി റയോട്ട് ആണ് കൊല്ലപ്പെട്ടത്. ജെന്നിഫര്‍ ഹെയിന്‍സോള്‍ ജര്‍മ്മന്‍ വനിതയും വെടിയേറ്റ് മരിച...

എം.ജി. സര്‍വ്വകലാശാല സെനറ്റ്‌ തിര.സംഘര്‍ഷം:സി.പി.എം.-സി.പി.ഐ. വിദ്യാര്‍ഥി സംഘടനകള്‍ തമ്മില്‍ വാക്‌പോരാട്ടം, കേസ്‌

എംജി സർവകലാശാല സെനറ്റ് തിരഞ്ഞെടുപ്പിനിടെ ഉണ്ടായ എസ്എഫ്ഐ – എഐഎസ്എഫ് സംഘർഷത്തിൽ, എസ്എഫ്ഐ നേതാക്കളുടെ പരാതിയിൽ 7 എഐഎസ്എഫ് നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. എസ്എഫ്ഐ വനിതാ നേതാവ് നൽകിയ പരാതിയിൽ സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് കേസ്. ജാതിപ്പേരു വിളിച്ചുവെന്നും പരാതിയുണ്ട്. പ്രശ്‍നം സിപിഎമ്മും സിപിഐയും തമ്മിലുള്ള തർക്കം ആയി മാറുന്ന നിലയിലേക്ക് വളരുമ...

ഇന്നും നാളെയും കേരളത്തിൽ വ്യാപകമായി മഴയ്ക്ക് സാധ്യത

തമിഴ്‌നാട് തീരത്ത് രൂപപെട്ട ചക്രവാതച്ചുഴി കാരണം ഇന്നും നാളെയും കേരളത്തിൽ വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ട്. തുലാവർഷത്തിന്റെ മുന്നോടിയായി ബംഗാൾ ഉൾക്കടലിലും തെക്കേ ഇന്ത്യയിലും വടക്ക് കിഴക്കൻ കാറ്റിന്റെ വരവിന്റെ ഫലമായി ഒക്ടോബർ 25 മുതൽ 27 വരെ കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ഇടയ...

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്‌ : ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

കേരളത്തില്‍ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്‌ അനുവദിച്ചതില്‍ ജനസംഖ്യാനുപാതം ബാധകമാക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. ജനസംഖ്യാനുപാതികമായി സ്കോളർഷിപ് നൽകിയാൽ അനർഹർക്ക് ആനുകൂല്യം ലഭിക്കും. ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണ’മെന്നും ആവശ്യം. സച്ചാർ, പാലൊളി കമ്മിറ്റികൾ മുസ്‌ലിം സമുദായത്തിലെ പിന്നാക്...

തിയേറ്ററിൽ മലയാള സിനിമകള്‍ നവംബര്‍ ആദ്യവാരം മുതല്‍ മാത്രം

തിയേറ്ററുകള്‍ തിങ്കളാഴ്ച തുറക്കുമെങ്കിലും മലയാള സിനിമകളുടെ റിലീസ് വൈകാനാണ് സാധ്യത. ഇതരഭാഷ സിനിമകളായിരിക്കും തിങ്കളാഴ്ച പ്രദര്‍ശനത്തിനെത്തുക. മലയാള സിനിമകള്‍ നവംബര്‍ ആദ്യവാരം മുതല്‍ ആയിരിക്കും എത്തുക.കൊവിഡ്‌ രണ്ടാം തരംഗം ഉണ്ടായപ്പോള്‍ ആറുമാസം മുമ്പ്‌ ഏപ്രില്‍ 18-ന്‌ അടച്ച തിയേറ്ററുകള്‍ തുറക്കുമ്പോള്‍ പഴയതു പോലെ 50 ശതമാനം സീറ്റുകളിലാണ്‌ പ്രവേശനം ...

ഉത്തരാഖണ്ഡില്‍ കനത്ത മഞ്ഞുവീഴ്ച: 11 പര്‍വ്വതാരോഹകര്‍ മരിച്ചു

ഉത്തരാഖണ്ഡില്‍ കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് 11 പര്‍വ്വതാരോഹകര്‍ മരിച്ചു. രണ്ട് പേരെ വ്യോമസേന രക്ഷപ്പെടുത്തി. ഒക്ടോബര്‍ 18ന് പുറപ്പട്ടവരാണ് മരിച്ചത്. ഈ മാസം 18നാണ് പര്‍വ്വതാരോഹക സംഘത്തെ കാണാതായത്. സമുദ്രനിരപ്പില്‍ നിന്ന് 17000 അടി ഉയരത്തിലാണ് മഞ്ഞുവീഴ്ചയുണ്ടായത്തു. പര്‍വ്വതാരോഹകരും ഗൈഡുകളുമടക്കം 17 പേര്‍ കുടുങ്ങിപ്പോവുകയായിരുന്നു.ലംഖാഗ പാസില്‍...